കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി നടത്തുന്ന രാപ്പകൽ മാർച്ചിന് തുടക്കം. ഹൈദരലി ശിഹാബ് തങ്ങൾ യൂത്ത്ലീഗ് അധ്യക്ഷൻ മുനവ്വറലി ശിഹാബ് തങ്ങൾക്ക് പതാക കൈമാറി. മലപ്പുറം പൂക്കോട്ടൂരിൽ നിന്ന് കോഴിക്കോട് കടപ്പുറത്തേക്കാണ് രണ്ടു ദിവസങ്ങളിലായി രാപ്പകൽ മാർച്ച് സംഘടിപ്പിച്ചിരിക്കുന്നത്. സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ കബറിടത്തിൽ പ്രാർത്ഥന നടത്തിയാണ്, പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന രാപ്പകൽ മാർച്ചിനു തുടക്കമായത്. മലപ്പുറം പൂക്കോട്ടൂരിൽ നിന്നാരംഭിച്ച് കോഴിക്കോട് കടപ്പുറത്താണ് മാർച്ച് സമാപിക്കുക. രണ്ട് ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന ഡേ നൈറ്റ് മാർച്ചിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരക്കണക്കിന് പ്രവർത്തകരാണ് പങ്കെടുക്കുന്നത്.
മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ ഹൈദരലി ശിഹാബ് തങ്ങൾ, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് മുനവ്വറലി ശിഹാബ് തങ്ങൾക്ക് പതാക കൈമാറി. ഇന്ത്യ ആർക്കും തീറെഴുതിക്കൊടുക്കില്ലെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത ഹൈദരലി ശിഹാബ് തങ്ങൾ പറഞ്ഞു. രാത്രി ഒരുമണിക്ക് കോഴിക്കോട് ഫറോഖിലാണ് മാർച്ച് സമാപിച്ചത്. ഇന്ന് ഫറോക്കിൽ നിന്ന് കോഴിക്കോട് കടപ്പുറത്തേക്ക് മാർച്ച് തുടരും. വിവിധ രാഷ്ട്രീയ സാമൂഹ്യ നേതാക്കൾ പങ്കെടുക്കുന്ന പൊതു സമ്മേളനവും കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിക്കുന്നുണ്ട്.
courtsey content - news online
