ഇ​ന്ത്യ​ന്‍ സേ​ന​യി​ലെ ‘മു​സ്​​ലിം റ​ജി​​മെന്‍റ്​’ പാ​കി​സ്​​താ​നെതിരെ യു​ദ്ധ​ം ചെയ്യാന്‍ വി​സ​മ്മ​തി​ച്ചോ?

ന്യൂ​ഡ​ല്‍​ഹി: പാ​കി​സ്​​താ​നു​മാ​യി ന​ട​ന്ന 1965ലെ ​യു​ദ്ധ​ത്തി​ല്‍ ഇ​ന്ത്യ​ന്‍ സേ​ന​യി​ലെ ‘മു​സ്​​ലിം റ​ജി​​മെന്‍റ്​’ ആ ​രാ​ജ്യ​വു​മാ​യി പോ​രാ​ടാ​ന്‍ വി​സ​മ്മ​തി​ച്ചോ? വി​സ​മ്മ​തി​ച്ചു​വെ​ന്ന്​ വി​ശ​ദീ​ക​രി​ക്കു​ന്ന വ്യാ​ജ​വാ​ര്‍​ത്ത സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ട​ര്‍​ന്നു ക​യ​റു​ന്നു. ന്യൂ​ന​പ​ക്ഷ വി​രോ​ധം കു​ത്തി​വെ​ക്കു​ന്ന ക​പ​ട ദേ​ശീ​യ​ത​യു​ടെ വ്യാ​ജ​വാ​ര്‍​ത്ത​യി​ലെ ഏ​റ്റ​വും ശ്ര​ദ്ധേ​യ​മാ​യ വ​ശം മ​റ്റൊ​ന്നാ​ണ്​: ഇ​ന്ത്യ​ന്‍ സേ​ന​യി​ല്‍ ഒ​രി​ക്ക​ലും മു​സ്​​ലിം റ​ജി​മെന്‍റ്​ ഉ​ണ്ടാ​യി​ട്ടി​ല്ല.

ഏ​തെ​ങ്കി​ലും മ​ത​വു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി റ​ജി​മെന്‍റ്​ ഇ​ന്ത്യ​ന്‍ സേ​ന​ക്കി​ല്ല. എ​ന്നാ​ല്‍, പാ​കി​സ്​​താ​നോ​ട്​ പോ​രാ​ടാ​ന്‍ വി​സ​മ്മ​തി​ച്ച​തി​നെ തു​ട​ര്‍​ന്ന്​ മു​സ്​​ലിം റ​ജി​മെന്‍റ്​ നി​ര്‍​ത്ത​ലാ​ക്കി​യെ​ന്നാ​ണ്​ വ്യാ​ജ​വാ​ര്‍​ത്ത​ക​ളി​ലെ മ​റ്റൊ​രു ഉ​പ​ക​ഥ. ഇ​ത്ത​ര​ത്തി​ല്‍ വ്യാ​ജ​വാ​ര്‍​ത്ത പ്ര​ച​രി​പ്പി​ച്ച്‌​ സൈ​ന്യ​ത്തി​ല്‍ ചേ​രി​തി​രി​വു​ണ്ടാ​ക്കാ​നും സേ​ന​യി​ലെ മു​സ്​​ലിം​ക​ളു​ടെ മ​നോ​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്താ​നു​മു​ള്ള നീ​ക്ക​ങ്ങ​ള്‍​ക്കെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട്​ സേ​ന​യി​ലെ മു​ന്‍​സേ​നാ മേ​ധാ​വി​ക​ള്‍ രാ​ഷ്​​ട്ര​പ​തി രാം​നാ​ഥ്​ കോ​വി​ന്ദി​ന്​ ക​ത്തെ​ഴു​തി​യി​രി​ക്കു​ക​യാ​ണ്​ ഇ​പ്പോ​ള്‍.

2013ല്‍ ​നു​ര​ഞ്ഞു​​പൊ​ന്തി​യ ഈ ​വാ​ര്‍​ത്ത ഇ​ട​ക്കാ​ല​ത്തി​ന്​ ശേ​ഷം വീ​ണ്ടും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ നി​റ​ഞ്ഞ​തോ​ടെ​യാ​ണ്​ മു​ന്‍ സേ​നാ​മേ​ധാ​വി​ക​ളു​ടെ ഇ​ട​പെ​ട​ല്‍. പാ​ക്, ചൈ​ന അ​തി​ര്‍​ത്തി​ക​ളി​ല്‍ സം​ഘ​ര്‍​ഷം വ​ള​ര്‍​ന്നു നി​ല്‍​ക്കു​ന്ന സ​മ​യ​ത്തു ത​ന്നെ വ്യാ​ജ​വാ​ര്‍​ത്ത പ്ര​ച​രി​പ്പി​ക്കു​ന്ന​തി​ലെ ഗൂ​ഢ​ല​ക്ഷ്യം അ​വ​ര്‍ ചോ​ദ്യം​ചെ​യ്യു​ന്നു.

നാ​വി​ക​സേ​ന മു​ന്‍ മേ​ധാ​വി അ​ഡ്​​മി​റ​ല്‍ എ​ല്‍. രാം​ദാ​സ്​ അ​ട​ക്കം ഉ​യ​ര്‍​ന്ന പ​ദ​വി​ക​ളി​ലി​രു​ന്ന്​ വി​ര​മി​ച്ച 120ഓ​ളം പേ​രാ​ണ്​ രാ​ഷ്​​ട്ര​പ​തി​ക്ക്​ ക​ത്തെ​ഴു​തി​യ​ത്. സേ​ന​യു​ടെ പ​ല റ​ജി​മെന്‍റു​ക​ളി​ലും മു​സ്​​ലിം​ക​ള്‍ സേ​വ​ന​മ​നു​ഷ്​​ഠി​ക്കു​ന്നു​ണ്ടെ​ന്ന്​ ക​ത്തി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി. രാ​ജ്യ​ത്തോ​ടു​ള്ള അ​ങ്ങേ​യ​റ്റ​ത്തെ പ്ര​തി​ബ​ദ്ധ​ത പ്ര​ക​ട​മാ​ക്കി​യി​ട്ടു​മു​ണ്ട്. പ​ര​മ​വീ​ര ച​ക്രം നേ​ടി​യ ഹ​വി​ല്‍​ദാ​ര്‍ അ​ബ്​​ദു​ല്‍ ഹ​മീ​ദ്, ല​ഫ്. ജ​ന​റ​ല്‍ മു​ഹ​മ്മ​ദ്​ സാ​കി, വീ​ര​ച​ക്രം നേ​ടി​യ മേ​ജ​ര്‍ അ​ബ്​​ദു​ല്‍ റ​ഫീ​ഖാ​ന്‍ എ​ന്നി​വ​ര്‍ 1965ലെ ​യു​ദ്ധ​ത്തി​ല്‍ പ​​ങ്കെ​ടു​ത്ത​വ​രാ​ണ്. ഇ​ത്ത​രം പ്ര​ചാ​ര​ണ​ത്തെ​ക്കു​റി​ച്ച്‌​ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും, വ്യാ​ജ​വാ​ര്‍​ത്ത പ്ര​ച​രി​പ്പി​ക്കു​ന്ന​തി​ന്​ സാ​മ്ബ​ത്തി​ക സ​ഹാ​യം കി​ട്ടു​ന്നു​ണ്ടോ എ​ന്ന്​ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും രാ​ഷ്​​ട്ര​പ​തി​യോ​ട്​ ക​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.

prp

Leave a Reply

*