കോ​ഴി​ക്കോ​ട് മുക്കുപണ്ടം പണയം വെച്ച്‌ ഒന്നരക്കോടി രൂപ തട്ടിയ സംഭവം; കൂ​ട്ടു​പ്ര​തി​യാ​യ ബാ​ങ്ക് അ​പ്രൈ​സ​ര്‍ മ​രി​ച്ച​ നി​ല​യി​ല്‍

കോ​ഴി​ക്കോ​ട്: യൂ​ണി​യ​ന്‍ ബാ​ങ്ക് ശാ​ഖ​യി​ല്‍​ നി​ന്ന് അ​ഞ്ച​ര കി​ലോ മു​ക്കു​പ​ണ്ടം പ​ണ​യം​വ​ച്ച്‌ 1.69 കോ​ടി രൂ​പ ത​ട്ടി​യ കേ​സി​ലെ പ്ര​തി​യെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. യൂ​ണി​യ​ന്‍ ബാ​ങ്കി​ലെ അ​പ്രൈ​സ​ര്‍ പ​യി​മ്ബ്ര സ്വ​ദേ​ശി ച​ര​പ​റമ്ബ് ച​ന്ദ്ര​ന്‍ (70) എ​ന്ന​യാ​ളാ​ണ് മ​രി​ച്ച​ത്. കേ​സി​ലെ പ്ര​ധാ​ന പ്ര​തി ബി​ന്ദു​വി​ന്‍റെ കൂ​ട്ടു​പ്ര​തി​യാ​ണ് ച​ന്ദ്ര​നെ​ന്നാ​ണു പോ​ലീ​സ് പ​റ​യു​ന്ന​ത്.

വീ​ട്ടി​ന​ടു​ത്തു​ള്ള അ​മ്ബ​ല​ക്കു​ള​ത്തി​ലാ​ണ് ബു​ധ​നാ​ഴ്ച രാ​വി​ലെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ആ​ത്മ​ഹ​ത്യ​യാ​ണെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം. ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ വ​യ​നാ​ട് മ​ണ​വ​യ​ല്‍ അ​ങ്ങാ​ടി​ശേ​രി പു​തി​യേ​ട​ത്ത് വീ​ട്ടി​ല്‍ കെ.​കെ. ബി​ന്ദുവി​നെ രണ്ട് ദിവസം മുമ്ബാണ് അ​റ​സ്റ്റ് ചെ​യ്തത്.

ഫെബ്രുവരി മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ അഞ്ചര കിലോ മുക്കുപണ്ടം പലപ്പോഴായി ബാങ്കില്‍ പണയം വച്ച്‌ ഒരുകോടി 69 ലക്ഷത്തി 51000 രൂപ തട്ടിയ കേസിലാണ് നഗരത്തിലെ ബ്യൂട്ടിപാര്‍ലര്‍ ഉടമയായ വയനാട് പുല്‍പ്പള്ളി ഇരുളം സ്വദേശി ബിന്ദുവിനെ അറസ്റ്റ് ചെയ്തത്.

44 തവണ മുക്കുപ്പണ്ടം പണയം വച്ചിട്ടും പരിശോധിക്കാത്ത ബാങ്ക് ജീവനക്കാരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ബാ​ങ്കി​ന്‍റെ വാ​ര്‍​ഷി​ക ഓ​ഡി​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ടു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ത​ട്ടി​പ്പു​വി​വ​രം പു​റ​ത്താ​യ​ത്.

prp

Leave a Reply

*