‘ടീം മാന്‍’ മുംബൈയുടെ സൂര്യകുമാര്‍ യാദവി​െന്‍റ ത്യാഗത്തെ വാഴ്​ത്തി ആരാധകര്‍

ദുബൈ: മാന്യന്‍മാരുടെ കളിയാണ്​ ക്രിക്ക​റ്റെന്ന്​ പൊതുവെ പറയപ്പെടാറുണ്ട്​. അതുപോലെ തന്നെ ത്യാഗികളു​ടെയും കൂടി കളിയാണ്​ ക്രിക്കറ്റ്​. ദുബൈ ക്രിക്കറ്റ്​ സ്​റ്റേഡിയത്തില്‍ മുംബൈ ഇന്ത്യന്‍സ്​ അഞ്ചാം ഐ.പി.എല്‍ കിരീടം സ്വന്തമാക്കിയപ്പോള്‍ ആ മത്സരത്തില്‍ ത​െന്‍റ പെരുമാറ്റം കൊണ്ട്​ ആരാധക ഹൃദയം കീഴടക്കിയ ഒരുവനുണ്ട്​. സുര്യകുമാര്‍ യാദവ്​.

157 റണ്‍സ്​ ചേസ്​ ചെയ്യവേ 11ാം ഓവറില്‍ ആശയക്കുഴപ്പത്തി​െന്‍റ പേരില്‍ ​മുംബൈക്ക്​ വിക്കറ്റ്​ നഷ്​ടമായ വേളയിലാണത്​. സ്​ട്രൈക്കിലുണ്ടായിരുന്ന രോഹിത് ശര്‍മ സിംഗിള്‍ എടുക്കാനായി ഓടിത്തുടങ്ങി. എന്നാല്‍ സൂ​ര്യകുമാര്‍ ഓടാന്‍ നില്‍ക്കാതെ തിരികെ പോകാന്‍ ആവശ്യപ്പെ​ട്ടെങ്കിലും വൈകിപ്പോയിരുന്നു. പിഴവ്​ വരുത്താതെ അജിന്‍ക്യ രഹാനെ പന്ത്​ ഋഷഭ്​ പന്തിന്​ നല്‍കുകയും താരം സ്​റ്റംപിളക്കുകയും ചെയ്​തു.

48 റണ്‍സുമായി അര്‍ധസെഞ്ച്വറിയിലേക്ക്​ കുതിക്കുകയായിരുന്ന നായകനായി ത​െന്‍റ വിക്കറ്റ്​ ത്യജിച്ച്‌​ ഡഗ്​ ഔട്ടിലേക്ക്​ തിരികെ നടന്ന സൂര്യകുമാറി​െന്‍റ പ്രവര്‍ത്തിയെ വാഴ്​ത്തുകയാണ്​ സോഷ്യല്‍ മീഡിയ.

20പന്തുകളില്‍ നിന്ന്​ 19 റണ്‍സുമായി താളം കണ്ടെത്താന്‍ പ്രയാസപ്പെട്ടിരുന്ന യാദവ്​ ഒട്ടും നിരാശ പോലും പ്രകടിപ്പിക്കാതെയാണ്​ തിരികെ നടന്നത്​. ഏറ്റവും മികച്ച ‘ടീം മാന്‍’ എന്ന വിശേഷണമാണ്​ സൂര്യകുമാറിന്​ ട്വിറ്ററാറ്റികള്‍ ചാര്‍ത്തി നല്‍കിയത്​.

‘സുവര്‍ണ ഹൃദയമുള്ള താരം. രോഹിത്തിന്​ വേണ്ടി ത​െന്‍റ വിക്കറ്റ്​ ത്യജിച്ചു. എന്തൊരു കളിക്കാരനാണയാള്‍’ -ഒരാള്‍ ട്വിറ്ററില്‍ എഴുതി. ‘ആ സമയത്ത്​ രോഹിത്ത്​ നന്നായി ബാറ്റ്​ ചെയ്യുകയായിരുന്നു. ആദ്യ മത്സരത്തിന്​ ശേഷം അദ്ദേഹം നങ്കൂരമിട്ട്​ കളിച്ച ഇന്നിങ്​സായിരുന്നു ഇത്​. അദ്ദേഹത്തിന്​ വേണ്ടി എ​െന്‍റ വിക്കറ്റ്​ ത്യജിക്കുന്നതിന്​ എനിക്ക്​ യാതൊരു ബുദ്ധിമുട്ടുമില്ല’ മത്സര ശേഷം സൂര്യകുമാര്‍ പ്രതികരിച്ചു.

റോയല്‍ ചലഞ്ചേഴ്​സ്​ ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ വിരാട്​ കോഹ്​ലിയുടെ ​സ്ലെഡ്​ജിങ്ങിനെ വകവെക്കാതെ ടീമിനെ വിജയത്തിലെത്തിച്ച സൂര്യകുമാറി​െന്‍റ ആരെയും കൂസാതെയുള്ള പ്രകൃതത്തെ അന്നേ പലരും പ്രശംസിച്ചിരുന്നു.

മികച്ച കളി കെട്ടഴിച്ച്‌​ വിട്ടിട്ടും ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ സൂര്യകുമാറിനെ ടീമില്‍ ഉള്‍പെടുത്താത്തതിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു. ആസ്​ട്രേലിയന്‍ പര്യടനത്തിനുള്ള ടീം പ്രഖ്യാപനത്തി​െന്‍റ തൊട്ടടുത്ത ദിവസങ്ങളിലായിരുന്നു കോഹ്​ലിയുടെ സ്ലെഡ്​ജിങ്ങെന്നതും ശ്രദ്ധേയമാണ്​.

40 ശരാശരിയില്‍ 480 റണ്‍സുമായി സൂര്യകുമാര്‍ ഈ സീസണും ഗംഭീരമാക്കിയിരുന്നു. 145.01 സ്​ട്രൈക്ക്​ റേറ്റിലായിരുന്നു പൂണെയില്‍ ജനിച്ച താരം ബാറ്റ്​ വീശിയിരുന്നത്​. നാല്​ അര്‍ധശതകം നേടിയ താരം റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഏഴാമനായാണ്​ ഫിനിഷ്​ ചെയ്​തത്​.

prp

Leave a Reply

*