സ്വപ്‌നയുടെ ഫോണിലെ വീഡിയോ ചാറ്റിന്റെ ദൃശ്യങ്ങള്‍ പുറത്ത് വിട്ട് ജനം ടിവി; നടനും സിപിഎം എംഎല്‍എയുമായ മുകേഷും പ്രതിക്കൂട്ടില്‍

തിരുവനന്തപുരം: സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷുമായുള്ള ഇടത് നേതാക്കളുടെ ബന്ധത്തിനുള്ള ഡിജിറ്റല്‍ തെളിവുകള്‍ പുറത്ത്. നടനും കൊല്ലത്തെ ഇടത് എംഎല്‍എയുമായ മുകേഷ് സ്വപ്നയുടെ ഫോണില്‍ അടുത്ത ബന്ധുവുമായി നിരന്തരം വീഡിയോ കോളുകള്‍ വിളിച്ചതിന്റെ രേഖകള്‍ ജനം ടിവി പുറത്ത് വിട്ടു.

സ്വപ്ന സുരേഷിന്റെയും അടുത്ത ബന്ധുക്കളുടെയും ഫോണുകള്‍ നേരത്തേ അന്വേഷണ ഏജന്‍സികള്‍ പിടിച്ചെടുത്തിരുന്നു. ഇവ ഡിജിറ്റല്‍- ഫോറന്‍സിക് പരിശോധനകള്‍ക്ക് വിധേയമാക്കിയപ്പോഴാണ് ഇടത് നേതാക്കളുടെ സ്വപ്നയുമായുള്ള ബന്ധത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നത്. എം എല്‍ എ വീഡിയോ കോള്‍ ചെയ്യുന്നതിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ ഉള്‍പ്പെടെയാണ് പുറത്തു വന്നിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. അതേസമയം ദൃശ്യങ്ങള്‍ ഉണ്ടെങ്കില്‍ വാര്‍ത്ത നല്‍കാനും തനിക്ക് ഇതിനെ പറ്റി ഒന്നും അറിയില്ലെന്ന് മുകേഷ് പ്രതികരിച്ചു.

prp

Leave a Reply

*