ഇടുക്കി: മുല്ലപ്പെരിയാർ എർത്ത് ഡാമിന് ചോർച്ച. പ്രധാന അണക്കെട്ടിന്റെയും ബേബിഡാമിന്റെയും ഇയലിൽ രണ്ടു ഡാമുകളോടു ചേരുന്ന വശങ്ങളിലാണ് എർത്ത് ഡാമിന്റെ ചോർച്ച. ഇരുഡാമുകളുടെയും ഇടയിൽ എർത്ത് ഡാം ദുർബലപ്പെട്ടതായാണ് ചോർച്ച സൂചിപ്പിക്കുന്നത്.
രണ്ടു ഡാമുകളുടേയും മധ്യഭാഗത്തുള്ള മൺകൂനയാണ് എർത്ത് ഡാം. 240 അടി നീളവും 15 അടി വീതിയും 45 അടിയോളം ഉയരവുമുള്ള ഈ മൺകൂനയ്ക്ക് പ്രത്യേക സംരക്ഷണ കവചമൊന്നുമില്ല. മരങ്ങളുടെ വേരുകളും പൊത്തുകളുമാണ് ചോർച്ചയ്ക്ക് കാരണമെന്നാണ് സൂചന.
എര്‍ത്ത് ഡാമിൽ നിന്നും വശങ്ങളിലൂടെയുള്ള ഒഴുക്ക് അണക്കെട്ടിന്റെ ജലനിരപ്പ് ഉയരുന്നതിനനുസരിച്ച് വർധിക്കുന്നുണ്ട്.

