ഇടുക്കി: സംസ്ഥാനത്ത് മഴ ശക്തമാകുമ്പോള്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ അവസ്ഥ അപകടാവസ്ഥയിലേക്ക് നീങ്ങുകയാണ്.
ഇനിയും മഴ ഇതേരീതിയില്‍ തുടരുകയാണെങ്കില്‍ ഏതുനിമിഷവും എന്തും സംഭവിക്കാമെന്ന അവസ്ഥയിലാണ്. 132.7 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. ചൊവ്വാഴ്ച രാത്രി ഇത് 132 അടിയായിരുന്നു. ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ ഉപസമിതി അണക്കെട്ട് ഇന്ന് സന്ദര്‍ശിക്കുന്നുണ്ട്.
അതേസമയം, കാലവര്‍ഷക്കെടുതിയില്‍ മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ ധനസഹായം നല്‍കാനാണ് മന്ത്രിസഭാ തീരുമാനിച്ചിരിക്കുന്നത്. അതത് സ്ഥലത്തെ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ ചീഫ് സെക്രട്ടറിക്കും വകുപ്പ് സെക്രട്ടറിക്കും നിര്‍ദ്ദേശം നല്കി.
സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ അതി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാപഠന കേന്ദ്രം മുന്നറിയിപ്പ് നല്കി. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗത്തില്‍ വരെ കാറ്റുവീശാനും സാധ്യതയുണ്ടെന്നാണ് പറയുന്നത്.
