തിരുവന്തപുരം: മോട്ടോര്‍ വാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധനയില്‍ പ്രതിഷേധിച്ച് സംയുക്ത സമരസമിതി ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ മോട്ടോര്‍ വാഹന പണിമുടക്ക് ഇന്ന് അര്‍ധരാത്രി ആരംഭിക്കും. വര്‍ദ്ധിപ്പിച്ച വാഹന ഇന്‍ഷുറന്‍സ് പ്രീമിയം പിന്‍വലിക്കുക, ആര്‍.ടി.ഒ. ഓഫീസുകള്‍ മുഖേന വര്‍ദ്ധിപ്പിച്ച നികുതികള്‍ പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് സി.ഐ.ടി.യു, എ.ഐ.ടി.യു.സി, ഐ.എന്‍.ടി.യു.സി, യു.ടി.യു.സി, എസ്.ടി.യു, എച്ച്.എം.എസ്, കെ.ടി.യു.സി. യൂണിയനുകളുടെ സംയുക്തസമരസമിതിയുടെ നേതൃത്വത്തിലാണ് സമരം നടക്കുക. പണിമുടക്കില്‍ സ്വകാര്യബസുകള്‍, ടെമ്പോ, ട്രക്കര്‍, ജീപ്പ്, ലോറി, ഓട്ടോറിക്ഷ, ടാക്‌സി, തുടങ്ങിയവയെല്ലാം പങ്കെടുക്കും.


