മൂര്‍ഖന്‍ പാമ്ബില്‍ നിന്നും വീട്ടുകാരെ രക്ഷപ്പെടുത്തി വളര്‍ത്തുനായ; പിന്നാലെ ദാരുണാന്ത്യം

ചെന്നൈ: വിഷപാമ്ബില്‍ നിന്നും വീട്ടുകാരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ പാമ്ബിന്റെ കടിയേറ്റ വളര്‍ത്തുനായ ചത്തു.

തമിഴ്‌നാട്ടിലെ പുതുക്കോട്ടയിലാണ് സംഭവം. കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി വീട്ടുകാര്‍ക്കൊപ്പമുണ്ടായിരുന്ന നായയാണ് രക്ഷാപ്രവര്‍ത്തനത്തിന് പിന്നാലെ ജീവന്‍ വെടിഞ്ഞത്.

പുതുക്കോട്ടയിലെ ഇലുപ്പൂര്‍ ഗ്രാമത്തിലെ കര്‍ഷകനായ ജയപാലിന്റെ കുടുംബത്തെയാണ് ..ജീവന്‍ പോകും മുമ്ബ് നായ രക്ഷപ്പെടുത്തിയത്. ഒക്ടോബര്‍ 14ന് ജയപാലിന്റെ വീട്ടിലേക്ക് കടക്കാന്‍ ശ്രമിച്ച മൂര്‍ഖന്‍ പാമ്ബിനെ വളര്‍ത്തുനായയാണ് കണ്ടത്. പാമ്ബിനെ നായ വകവരുത്തിയെങ്കിലും പാമ്ബുമായുള്ള പോരാട്ടത്തില്‍ നായയ്‌ക്ക് പരിക്കേറ്റിരുന്നു. അന്നേദിവസം രാത്രി കഴിഞ്ഞതോടെ ജയപാലിന്റെ പ്രിയപ്പെട്ട വളര്‍ത്തുനായ മരിക്കുകയും ചെയ്തു.

ജയപാലും ഭാര്യയും മകനുമടങ്ങുന്ന കുടുംബത്തെ മൂര്‍ഖന്‍ പാമ്ബില്‍ നിന്ന് രക്ഷപ്പെടുത്തിയതിനാല്‍ ജീവന്‍ നഷ്ടപ്പെട്ട നായയ്‌ക്ക് ആചാരപ്രകാരമുള്ള മരണാനന്തര ചടങ്ങുകള്‍ നടത്തിയാണ് കുടുംബം യാത്രയാക്കിയത്.

prp

Leave a Reply

*