മണിചെയിന്‍ മോഡലില്‍ കോടികളുടെ തട്ടിപ്പ്; മുന്‍ മന്ത്രിയുടെ ബന്ധുവിന് പ്രധാന പങ്കെന്ന് പരാതി, രണ്ടുപേര്‍ അറസ്റ്റില്‍

കൊച്ചി: മണിചെയിന്‍ കമ്ബനിയുടെ പേരില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. എറണാകുളം സ്വദേശികളായ ബെന്‍സണ്‍, ജോഷി എന്നിവരാണ് കൊച്ചിയില്‍ പിടിയിലായത്.

വെണ്ണല സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രമോട്ടര്‍മാരായ ഇവരെ അറസ്റ്റ് ചെയ്തത്.

യുഎഇയില്‍ 2019ല്‍ രജിസ്റ്റര്‍ ചെയ്ത ‘ക്രൗഡ് വണ്‍’ എന്ന കമ്ബനിയുടെ പേരിലാണ് ഇവര്‍ ജനങ്ങളില്‍ നിന്നും നിക്ഷേപം സ്വീകരിച്ചിരുന്നത്. രണ്ട് വര്‍ഷം കൊണ്ട് കോടികളാണ് ഇവര്‍ കമ്ബനിയുടെ പേരില്‍ തട്ടിയെടുത്തത്. ഈ പണം മുഴുവന്‍ ബിറ്റ്കോയ്നിലേയ്ക്ക് മാറ്റിയെന്നാണ് പ്രതികള്‍ മൊഴി നല്‍കിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് രണ്ട് പ്രധാന പ്രതികളെക്കുറിച്ചുള്ള സൂചന ലഭിച്ചതായും പൊലീസ് അറിയിച്ചു.

സംസ്ഥാനത്തെ ഒരു മുന്‍ മന്ത്രിയുടെ ബന്ധുവിനും തട്ടിപ്പില്‍ പ്രധാന പങ്കുണ്ടെന്നാണ് പരാതിക്കാരുടെ ആരോപണം. ഈ സ്വാധീനത്തിന്റെ പുറത്താണ് ഇവര്‍ കോടികള്‍ തട്ടിയെടുത്തത്. ഈ പണം ഉപയോഗിച്ച്‌ പ്രതികള്‍ ആഢംബര ജീവിതം നയിച്ചിരുന്നതായും പൊലീസ് കണ്ടെത്തി. സ്വീഡന്‍ സ്വദേശിയാണ് കമ്ബനിയുടെ ഉടമയെന്ന് പ്രതികള്‍ പറയുന്നുണ്ടെങ്കിലും പണമിടപാടുകളില്‍ പലതും നടന്നത് കേരളത്തില്‍ വച്ചാണ്.

prp

Leave a Reply

*