കെ റെയില്‍ കൊല റെയിലെന്ന് രമേശ് ചെന്നിത്തല, ആളുകളെ കുടിയൊഴിപ്പിക്കാന്‍ സമ്മതിക്കില്ല

ആലപ്പുഴ: കെ റെയില്‍ കൊല റെയിലെന്ന് രമേശ് ചെന്നിത്തല . കേരളത്തെ കൊലയ്ക്ക് കൊടുക്കുന്ന റെയിലാണ് കെ റെയില്‍.

ഇതില്‍ നിന്ന് കേരളത്തെ രക്ഷിക്കാനാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ കല്ലുകള്‍ പിഴുതെറിയുന്നത്.

ആളുകളെ കുടിയൊഴിപ്പിക്കാന്‍ സമ്മതിക്കില്ല. പാര്‍ട്ടിക്കാരെ ഉപയോഗിച്ച്‌ അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ പിന്നോട്ട് പോകില്ലെന്നും ചെന്നിത്തല പറഞ്ഞു. സില്‍വര്‍ലൈന്‍ സംവാദത്തില്‍ നിന്നും ജോസഫ് സി മാത്യുവിനെ ഒഴിവാകുന്നു.

കെ റെയിലിനെ പിന്തുണയ്ക്കുന്ന, സര്‍ക്കാരിന് മംഗള പത്രം എഴുതുന്നവരെ മാത്രമാണ് സംവാദത്തിന് വിളിക്കുന്നത്. യുഡിഎഫ് ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകും.

എന്ത് എതിര്‍പ്പ് ഉണ്ടായാലും പദ്ധതി നടപ്പാകുമെന്ന് പറയുന്നത് മുഖ്യമന്ത്രിയാണെന്നും ചെന്നിത്തല പറഞ്ഞു.

prp

Leave a Reply

*