മോഹന്‍ലാല്‍ പ്രതിയായ ആനക്കൊമ്ബ് കേസ്; ഹൈക്കോടതി വിധി പറയാന്‍ മാറ്റി

നടന്‍ മോഹന്‍ലാല്‍ പ്രതിയായ ആനക്കൊമ്ബ് കേസില്‍ ഹൈക്കോടതി വിധി പറയാന്‍ മാറ്റി. പത്ത് ദിവസങ്ങള്‍ക്കുള്ളില്‍ വിധി പറയും.

ജസ്റ്റിസ് ബദറുദ്ദീന്റെ ബെഞ്ചാണ് വിധി പറയാന്‍ മാറ്റിയത്. 2012 ജൂണില്‍ ആദായനികുതി വിഭാഗം മോഹന്‍ലാലിന്റെ തേവരയിലുള്ള വീട്ടില്‍ നടത്തിയ റെയ്ഡിലായിരുന്നു ആനക്കൊമ്ബുകള്‍ കണ്ടെത്തിയത്.

ആനക്കൊമ്ബുകള്‍ കൈവശം വച്ചതിനെതിരായ കേസ് റദ്ദാക്കണമെന്ന സര്‍ക്കാര്‍ ആവശ്യം തള്ളിയ പെരുമ്ബാവൂര്‍ കോടതി ഉത്തരവ് റദ്ദാക്കണമെന്നായിരുന്നു സര്‍ക്കാര്‍ ആവശ്യം. കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാന്‍ മോഹന്‍ലാലിന് അവകാശമുണ്ടോ എന്ന് ഹൈക്കോടതി നേരത്തെ ചോദിച്ചിരുന്നു.

ആനക്കൊമ്ബ് കേസ്സില്‍ മോഹന്‍ലാലിനെതിരെ ചോദ്യങ്ങളുമായി ഹൈക്കോടതി. കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാന്‍ മോഹന്‍ലാലിന് അവകാശമുണ്ടോ എന്ന് കോടതി ആരാഞ്ഞു. സര്‍ക്കാരാണ് ഹര്‍ജി നല്‍കേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി.

ആന കൊമ്ബ് കേസ് പിന്‍വലിക്കാന്‍ അനുമതി തേടിയ സര്‍ക്കാരിന്റെ ആവശ്യം തള്ളിയ പെരുമ്ബാവൂര്‍ മജിസ്ട്രേറ്റ് കോടതി നടപടി റദ്ദാക്കണമെന്ന മോഹന്‍ലാലിന്‍്റെ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിച്ചത്.
കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാന്‍ മോഹന്‍ലാലിന് അവകാശമുണ്ടോ എന്ന് കോടതി ആരാഞ്ഞു.

സര്‍ക്കാരാണ് ഹര്‍ജി നല്‍കേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി. മാത്രവുമല്ല ആനക്കൊമ്ബ് പിടികൂടുമ്ബോള്‍ മോഹന്‍ലാലിന്‍്റെ കൈവശം ഉടമസ്ഥാവകാശ രേഖ ഉണ്ടായിരുന്നില്ലന്നും കോടതി ഓര്‍മ്മിപ്പിച്ചു. കോടതിയില്‍ ഹാജരാകുന്നതില്‍ നിന്നും ഇളവ് നല്‍കണമെന്ന ആവശ്യം നിരസിച്ച കോടതി ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കാന്‍ തീരുമാനിച്ചു. ഓണാവധിക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും.

പെരുമ്ബാവൂര്‍ മജിസ്‌ട്രേറ്റ് കോടതി വസ്തുതകളും നിയമ വശവും പരിശോധിച്ചില്ലെന്നാണ് ഹര്‍ജിയില്‍ മോഹന്‍ലാലിന്‍്റെ വാദം. തനിക്കെതിരെ തെളിവില്ലാത്തതിനാലാണ് സര്‍ക്കാര്‍ കേസ് പിന്‍വലിക്കാന്‍ അപേക്ഷ നല്‍കിയതെന്നും ഹര്‍ജിയിലുണ്ട്.

2012 ല്‍ആണ് മോഹന്‍ലാലിന്റെ വീട്ടില്‍ നിന്ന് ആനക്കൊമ്ബ് പിടികൂടിയത്. 4 ആനക്കൊമ്ബുകളാണ് ആയിരുന്നു ആദായ നികുതി വകുപ്പ് മോഹന്‍ലാലിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയത്. മോഹന്‍ലാലിന് ആനക്കൊമ്ബ് കൈമാറിയ കൃഷ്ണകുമാറും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

prp

Leave a Reply

*