മോഫിയയുടെ ആത്മഹത്യ; പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ഇന്ന് പരിഗണിക്കും, സുധീറിനെതിരെ വീണ്ടും പരാതി

ആലുവ: ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് നിയമവിദ്യാര്‍ത്ഥിനിയായ മോഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സസ്‌പെന്‍ഷനിലായ സി എല്‍ സുധീറിനെതിരെ വീണ്ടും പരാതി.

ജാമ്യം നില്‍ക്കാന്‍ എത്തിയ ഡി വൈ എഫ് ഐ നേതാവ് ലിജുവിനെ മര്‍ദ്ദിച്ചെന്നാണ് പരാതി.

സുധീര്‍ അഞ്ചല്‍ സിഐ അയിരിക്കെയായിരുന്നു സംഭവം. വിവാദമായതോടെ ലിജു മദ്യപിച്ചിരുന്നെന്ന് വരുത്തി തീര്‍ക്കാന്‍ സുധീര്‍ ശ്രമിച്ചുവെന്നും ആരോപണമുണ്ട്. ഇന്നലെയാണ് ആലുവ സി ഐ ആയിരുന്ന സുധീറിനെ സസ്പെെന്‍ഡ് ചെയ്തത്. മോഫിയയുടെ ആത്മഹത്യാ കുറിപ്പില്‍ സുധീറിനെതിരെ ആരോപണമുണ്ടായിരുന്നു.

അതേസമയം മോഫിയയുടെ ആത്മഹത്യയില്‍ പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും. ഭര്‍ത്താവ് സുഹൈലും, ഇയാളുടെ മാതാപിതാക്കളുമാണ് കേസിലെ പ്രതികള്‍. തിങ്കളാഴ്ച മുതല്‍ മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നാണ് പൊലീസിന്റെ ആവശ്യം. പ്രതികളുടെ ജാമ്യഹര്‍ജിയും കോടതിയുടെ പരിഗണനയിലാണ്. യുവതിയുടെ സുഹൃത്തുക്കളുടെ മൊഴിയും അന്വേഷണ സംഘം ഇന്ന് രേഖപ്പെടുത്തും.

prp

Leave a Reply

*