ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പാര്‍ട്ടി വക്താവുമായ പവന് ഖേരക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് ഉച്ചരിച്ചപ്പോള്‍ നാക്കുപിഴച്ചു.
ഇതിനെതിരെ പ്രതിഷേധിക്കാന്‍ സമര പരമ്ബരയുമായി ബി.ജെ.പി. കോണ്‍ഗ്രസും മോദിയെയും രാജ്യത്തെയും അപമാനിച്ചു എന്നാണ് ബി.ജെ.പി ആരോപിക്കുന്നത്.
ഇതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസിനും പവന് ഖേരക്കും എതിരെ ചൊവ്വാഴ്ച 10 ജന്‍പഥില്‍ ബി.ജെ.പി പ്രകടനം നടത്തും എന്നും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെ ഖേരക്ക് പ്രധാനമന്ത്രി മോദിയുടെ പേര് ശരിയായി ഉച്ചരിക്കാന്‍ കഴിഞ്ഞില്ല. നാക്കുപിഴക്കെതിരെ ലഖ്നോ കോടതിയില്‍ പരാതിയും നല്‍കിയിട്ടുണ്ട് ബി.ജെ.പി.

