ന്യൂഡല്‍ഹി: 1948ല്‍ ബ്രിട്ടനില്‍ നിന്ന് സ്വതന്ത്രമാക്കപ്പെട്ടതിന് ശേഷവും പലതരത്തിലുള്ള സാമ്ബത്തിക പരാധീനതകളില്‍ നിന്ന് മുക്തമാകാന്‍ കഴിയാത്ത രാജ്യമാണ് ശ്രീലങ്ക.
ഏഷ്യയെ ഒന്നാകെ വിഴുങ്ങാന്‍ വെമ്ബല്‍കൊള്ളുന്ന ചൈനയെ തളയ്ക്കാന്‍ ഒരു താവളം എന്ന നിലയ്ക്ക് ശ്രീലങ്കയെ എപ്പോഴും ഇന്ത്യ കരുതലോടെ കണ്ടിട്ടേയുള്ളൂ. ചൈനയുടെ ചതിക്കുഴിയില്‍ വീണ് സാമ്ബത്തികമായി തകര്‍ന്ന് തരിപ്പണമായ ലങ്കയെ കൈപിടിച്ചുയര്‍ത്താന്‍ പലഘട്ടത്തിലും ഇന്ത്യ തയ്യാറായിട്ടുണ്ട്.
സമുദ്രതലത്തില് ഇന്ത്യയെ വളയാന്‍ തക്കം പാര്‍ത്തിരിക്കുന്ന ചൈനയുടെ നേര്‍ക്ക് പുതിയൊരു ആയുധം തയ്യാറാവുകയാണ്. അതിന് കളമൊരുക്കുന്നതാകട്ടെ ഗൗതം അദാനി എന്ന കോടീശ്വരന്മാരില് കോടീശ്വരനും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ഇന്ധന സ്രോതസ്സ്’ എന്നാണ് പണ്ടും അദാനി അറിയപ്പെടുന്നത്. അതിനുള്ള പ്രത്യുപകാരങ്ങള്‍ പലഘട്ടത്തില്‍ വിവിധ രൂപങ്ങളില്‍ അദാനിക്ക് ലഭിച്ചിട്ടുണ്ട് എന്നത് മറ്റൊരു വശം.
ചൈനയ്ക്കെതിരെ അദാനിയെ എങ്ങനെയാണ് മോദി രൂപപ്പെടുത്തുന്നത് എന്ന് ചോദിച്ചാല്‍, വികസനത്തിലൂടെ എന്ന് മറുപടി പറയേണ്ടി വരും. ശ്രീലങ്കയില്‍ വന്‍ നിക്ഷേപത്തിനുള്ള പദ്ധതികള്‍ അദാനി ആരംഭിച്ചു കഴിഞ്ഞു. ഇപ്പോഴത്തെ അവസ്ഥയില്‍ തങ്ങളുടെ സാമ്ബത്തിക അടിത്തറ കെട്ടിപ്പടുക്കാന്‍ ഉതകുന്ന ആരെയും ഇരുകൈയും നീട്ടി സിംഹളന്മാര് സ്വീകരിക്കുമെന്ന് അദാനിക്ക് നന്നായിട്ടറിയാം. പ്രത്യേകിച്ചും നയതന്ത്ര തലത്തില്‍ വിശ്വസ്തരായ ഇന്ത്യയില്‍ നിന്നാകുമ്ബോള്‍ ലങ്കയ്ക്ക് അത് ഇരട്ടി സന്തോഷമാണ് നല്‍കുക.
വടക്കന്‍ ശ്രീലങ്കയിലെ പൂനെറിയനില് പവര്‍ പ്ളാന്റുകള്‍ സ്ഥാപിക്കാനാണ് അദാനിയുടെ നീക്കം. 137 ബില്യണ്‍ ഡോളറിന്റെ ആസ്തിയുള്ള അദാനിയുടെ നിക്ഷേപങ്ങളില്‍ ഏറിയ പങ്കും ഇന്ത്യയിലാണ്. എന്നാല്‍ ശ്രീലങ്കയടക്കമുള്ള ദ്വീപ് രാഷ്ട്രങ്ങളിലേക്ക് കൂടി ബിസിനസ് സാമ്രാജ്യം വികസിപ്പിക്കാനാണ് അദാനി ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. തുറമുഖം, കല്‍ക്കരി ഖനികള്‍, ഊര്‍ജോത്പാദനം, വിതരണം എന്നീ മേഖലകളില്‍ അധീശത്വമുള്ള അദാനിയുടെ സ്വാധീനം ഉപയോഗിച്ച് ലങ്കയെ ചൈനയ്ക്കെതിരായ ചട്ടുകമാക്കുക എന്നതാണ് മോദിയും ലക്ഷ്യമിടുന്നത്.https://platform.twitter.com/embed/Tweet.html?creatorScreenName=Dailyhuntapp&dnt=false&embedId=twitter-widget-0&features=eyJ0ZndfdGltZWxpbmVfbGlzdCI6eyJidWNrZXQiOlsibGlua3RyLmVlIiwidHIuZWUiLCJ0ZXJyYS5jb20uYnIiLCJ3d3cubGlua3RyLmVlIiwid3d3LnRyLmVlIiwid3d3LnRlcnJhLmNvbS5iciJdLCJ2ZXJzaW9uIjpudWxsfSwidGZ3X2hvcml6b25fdGltZWxpbmVfMTIwMzQiOnsiYnVja2V0IjoidHJlYXRtZW50IiwidmVyc2lvbiI6bnVsbH0sInRmd190d2VldF9lZGl0X2JhY2tlbmQiOnsiYnVja2V0Ijoib24iLCJ2ZXJzaW9uIjpudWxsfSwidGZ3X3JlZnNyY19zZXNzaW9uIjp7ImJ1Y2tldCI6Im9uIiwidmVyc2lvbiI6bnVsbH0sInRmd19jaGluX3BpbGxzXzE0NzQxIjp7ImJ1Y2tldCI6ImNvbG9yX2ljb25zIiwidmVyc2lvbiI6bnVsbH0sInRmd190d2VldF9yZXN1bHRfbWlncmF0aW9uXzEzOTc5Ijp7ImJ1Y2tldCI6InR3ZWV0X3Jlc3VsdCIsInZlcnNpb24iOm51bGx9LCJ0Zndfc2Vuc2l0aXZlX21lZGlhX2ludGVyc3RpdGlhbF8xMzk2MyI6eyJidWNrZXQiOiJpbnRlcnN0aXRpYWwiLCJ2ZXJzaW9uIjpudWxsfSwidGZ3X2V4cGVyaW1lbnRzX2Nvb2tpZV9leHBpcmF0aW9uIjp7ImJ1Y2tldCI6MTIwOTYwMCwidmVyc2lvbiI6bnVsbH0sInRmd19kdXBsaWNhdGVfc2NyaWJlc190b19zZXR0aW5ncyI6eyJidWNrZXQiOiJvbiIsInZlcnNpb24iOm51bGx9LCJ0ZndfdmlkZW9faGxzX2R5bmFtaWNfbWFuaWZlc3RzXzE1MDgyIjp7ImJ1Y2tldCI6InRydWVfYml0cmF0ZSIsInZlcnNpb24iOm51bGx9LCJ0Zndfc2hvd19ibHVlX3ZlcmlmaWVkX2JhZGdlIjp7ImJ1Y2tldCI6Im9uIiwidmVyc2lvbiI6bnVsbH0sInRmd190d2VldF9lZGl0X2Zyb250ZW5kIjp7ImJ1Y2tldCI6Im9uIiwidmVyc2lvbiI6bnVsbH19&frame=false&hideCard=false&hideThread=false&id=1452948736594771974&lang=en&origin=https%3A%2F%2Fm.dailyhunt.in%2Fnews%2Findia%2Fmalayalam%2Fkeralakaumudi-epaper-dh25a7c3d3df99474c8c1b4fda99c0e101%2Flakshyam%2Bmodhiyudeth%2Bpanam%2Bozhukkan%2Bthuniny%2Badhani%2Blangkayude%2Bsamudhratheerathirunn%2Bchainaye%2Bmerukkanulla%2Binthyan%2Bpadhdhathi%2Bingane-newsid-n440839276&sessionId=1674ef8f0c5effb14e30ae907654c175c1d72a18&siteScreenName=Dailyhuntapp&theme=light&widgetsVersion=a3525f077c700%3A1667415560940&width=550px
ചര്‍ച്ചകളുടെ ആദ്യചുവടെന്നോണം 2021 ഒക്ടോബറില്‍ ശ്രീലങ്കന്‍ പ്രധാനമന്ത്രി ഗോതാബായ രാജപക്സെ, പ്രസിഡന്റ് മഹിന്ദരാജപക്സെ എന്നിവരുമായി അദാനി കൂടിക്കാഴ്ച നടത്തുകയുണ്ടായി. 750 മില്യണ്‍ ഡോളറിന്റെ കൊളംബോ പോര്‍ട്ട് ഡീല്‍ നടത്തിയതിന് പിന്നാലെയായിരുന്നു ഇത്. കൂടാതെ 70 ബില്യണ്‍ ഡോളറിന്റെ ഹരിതോര്‍ജ പദ്ധതിയും വിഭാവനം ചെയ്തിട്ടുണ്ട്.
ഇന്ത്യയുടെ അതൃപ്തിയെ തുടര്‍ന്ന് ചൈനീസ് സര്‍ക്കാരിന്റെ സോളാര്‍ പവര്‍ പ്രോജക്ട് ഉപേക്ഷിക്കാന്‍ തയ്യാറായതിന് പിന്നാലെയാണ് അദാനിയുടെ പ്രോജക്ടുകളെ രാജപക്സെ ഇരുംകൈയും നീട്ടി സ്വീകരിച്ചതെന്ന് ചേര്‍ത്തുവായിക്കേണ്ടതാണ്. 2022 തുടക്കത്തില്‍ പൂനെറിയന്, മാന്നാര്‍ എന്നിവിടങ്ങളില്‍ 500 മെഗാവാട്ടിന്റെ ഊര്‍ജോത്പാദന പദ്ധതികള്‍ക്ക് അദാനി തുടക്കമിട്ടിരുന്നു.
പാകിസ്ഥാനെ മുന്നില്‍ നിറുത്തി ചൈന നടത്തുന്ന നീക്കങ്ങള്‍ക്ക് ശ്രീലങ്കയെ ആയുധമാക്കാന്‍ ഇന്ത്യ വളരെ നേരത്തെ തീരുമാനിച്ചുകഴിഞ്ഞതാണ്. എന്നാല്‍ ലങ്കയിലെ പ്രതിപക്ഷത്തിന് അദാനിയോട് വലിയ മമതയൊന്നുമില്ല. ‘പിന്‍വാതില്‍ പ്രവേശം’ എന്നാണ് അദാനിയുടെ കടന്നുവരവിനെ അവര്‍ വിശേഷിപ്പിക്കുന്നത്. നരേന്ദ്ര മോദിയുടെ കുപ്രസിദ്ധനായ സുഹൃത്തിനെ രാജപക്സെ സര്‍ക്കാര്‍ അമിതമായി ലാളിക്കുന്നുവെന്നാണ് പ്രതിപക്ഷത്തിന്റെ പരിഹാസം. തങ്ങളുടെ പ്രതിസന്ധിയെ ചൂഷണം ചെയ്യുന്നത് മോദിയും അദാനിയും അവസാനിപ്പിക്കണമെന്നാണ് ഇവരുടെ മുദ്രാവാക്യം.
പ്രധാനമന്ത്രി മോദിയുടെ ലക്ഷ്യങ്ങള്‍ പലതാണ്. അതില്‍ ഏറ്റവും പ്രധാനം ചൈന എന്ന വെല്ലുവിളിയെ ഒതുക്കുകയാണ്. മോദിയെ സംബന്ധിച്ചിടത്തോളം, കൊളംബോയുടെ പുതിയ തുറമുഖത്ത് കാലുറപ്പിക്കുന്നതാണ് പ്രധാനം. ചൈനയുടെ തുറമുഖ പദ്ധതിക്ക് ബദലായി ഒരു തുറമുഖ ടെര്‍മിനല്‍ നിര്‍മ്മിക്കുന്നതില്‍ മോദിക്കുള്ള താല്പര്യം രാഷ്ട്രീയപ്രാധാന്യം കല്പ്പിക്കുന്നു. നേരത്തെ പറഞ്ഞതുപോലെ, അതു സാദ്ധ്യമാക്കാന്‍ അദാനി എന്ന ‘ഇന്ധനത്തെ’ കൃത്യമായി മോദി ഉപയോഗിക്കുന്നുവെന്നേയുള്ളൂ.

