പ്രായപൂര്‍ത്തിയായ പുരുഷന്‍ ഒരു ആണ്‍കുട്ടിയുമായി ലൈംഗികമായി ബന്ധപ്പെട്ടാല്‍ പോക്‌സോ പ്രകാരം കേസെടുക്കുന്നത് എന്തിനെന്ന് മുസ്‌ളീം ലീഗ് നേതാവ് എം.കെ മുനീര്‍.
ഇപ്പോള്‍ സര്‍ക്കാര്‍ പറയുന്നു ജെന്‍ഡര്‍ ന്യുട്രാലിറ്റി. ഭൂരിപക്ഷം വരുന്ന മതവിശ്വാസികളെ വെല്ലുവിളിക്കുന്നതാണ് . ജെന്‍ഡര്‍ ന്യുാട്രാലിറ്റിയല്ല ലിംഗനീതിയാണ് ആവശ്യമെന്നും എം.കെ മുനീര്‍ പറഞ്ഞു.
‘ഹോമോസെക്ഷ്വാലിറ്റിയുടെ പേരില്‍ എത്ര കേസുകള്‍ നടക്കുന്നു? പോക്‌സോ കേസുകളൊക്കെ എന്താണ്? പുരുഷന്‍ ആണ്‍കുട്ടിയുമായി ബന്ധപ്പെട്ടതിന്റെ പേരില്‍ പോക്‌സോ കേസ് എടുക്കുന്നത് എന്തിനാ? ഇവിടെ ജെന്‍ഡര്‍ ന്യൂട്രാലിറ്റിയാണ്. ജെന്‍ഡര്‍ ന്യൂട്രാലിറ്റിക്ക് കേസെടുക്കുന്നു. ഇപ്പോ പോക്‌സോ ആവശ്യമുണ്ടോ? ജെന്‍ഡര്‍ ന്യൂട്രാലിറ്റി എന്ന് പറയുമ്ബോഴും സമൂഹത്തില്‍ ഇതിനെ ദുരുപയോഗം ചെയ്യുന്ന എത്ര ആളുകളുണ്ടാവും എന്ന് ആലോചിക്കുക’- എം.കെ മുനീര്‍ പറഞ്ഞു.
കോഴിക്കോട് കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്റെ പരിപാടിയിലാണ് എം.കെ മുനീറിന്റെ ചോദ്യം. ജെന്‍ഡര്‍ ന്യൂട്രാലിറ്റി എന്ന പേരില്‍ ഭൂരിപക്ഷം മതവിശ്വാസികളെ വെല്ലുവിളിക്കുകയാണ്. പെണ്‍കുട്ടികള്‍ പാന്റും ഷര്‍ട്ടുമിട്ടാല്‍ ലിംഗനീതിയാവുമോ എന്നും അദ്ദേഹം ചോദിച്ചു.

