ഇത് ‘മിന്നല്‍ മുരളി’യല്ല, ഇടിവെട്ട് സുഗുണന്‍ ; ടൊവിനോയ്‌ക്കൊപ്പം പറക്കും ചലഞ്ചുമായി സുരാജ്

പറക്കാന്‍ പഠിക്കുന്ന ടൊവിനോയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇപ്പോള്‍ ഉയരത്തില്‍ പൊന്തിപ്പറക്കുന്ന സുരാജ് വെഞ്ഞാറമൂടിന്റെ ചിത്രമാണ് ശ്രദ്ധേയമാകുന്നത്.

താരം തന്നെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. ചലഞ്ച് ഏറ്റെടുത്തിരിക്കുന്നു എന്ന ക്യാപ്ഷന്‍ നല്‍കി ടൊവിനോയെയും ബേസില്‍ ജോസഫിനെയും ടാഗ് ചെയ്തിട്ടുണ്ട്.

ഫോട്ടോ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.നിരവധി കമന്റുകളാണ് ചിത്രത്തിന് ഉയര്‍ന്നു വരുന്നത്. മിന്നല്‍ അടിച്ചോ സുരാജേട്ടാ, ഇടിവെട്ട് സുഗുണന്‍, മിന്നല്‍ ദാമു, മിന്നല്‍ മുരളിയുടെ രണ്ടാം ഭാഗത്തില്‍ വില്ലനാണോ?, ത്രികോണ ആകൃതിയില്‍ അടിച്ച മിന്നലിലെ മൂന്നാമന്‍ തുടങ്ങിയ കമന്റുകളാണ് ആരാധകരുടേത്.

കഴിഞ്ഞ ദിവസമാണ് പുതിയ വര്‍ക്ക് ഔട്ട് വീഡിയോ ടെവിനോ പുറത്തുവിട്ടത്. ‘പറക്കാന്‍ പഠിക്കുന്നു. അടുത്ത മിഷനുവേണ്ടി പുതിയ പാഠങ്ങള്‍ പഠിക്കുന്ന മിന്നല്‍ മുരളി’ എന്നു കുറിച്ചുകൊണ്ടായിരുന്നു താരം വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവച്ചത്. പുഷ് ആപ്പ് ചെയ്തുകൊണ്ട് പറക്കാന്‍ ശ്രമിക്കുന്ന ടോവിനോയുടെ വീഡിയോ, ‘മിന്നല്‍ മുരളി’യുടെ രണ്ടാം ഭാഗത്തിന്റെ സൂചന തരുന്നതാണോ എന്നായിരുന്നു പ്രേക്ഷക പ്രതികരണം.

prp

Leave a Reply

*