സംസ്ഥാനത്ത് ഒമിക്രോണ്‍ നിയന്ത്രണവിധേയം; സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നതില്‍ തടസങ്ങളില്ലെന്ന് മന്ത്രി വി.ശിവന്‍കുട്ടി

തിരുവനന്തപുരം: ഒമിക്രോണ്‍ പശ്ചാത്തലത്തില്‍ സ്‌കൂള്‍ അടക്കേണ്ട സാഹചര്യം ഇപ്പോള്‍ ഇല്ലെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി.

ഇപ്പോഴത്തെ സ്ഥിതി നിയന്ത്രണവിധേയമാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു.

ആരോഗ്യവകുപ്പുമായി കൂടിയാലോചിച്ചാണ് സ്‌കൂള്‍ തുറന്നത്. അടിയന്തര സാഹചര്യമുണ്ടായാല്‍ അപ്പോള്‍ തീരുമാനമെടുക്കാമെന്നും വിദ്യാഭ്യാസമന്ത്രി അറിയിച്ചു.

സ്‌കൂളുകളില്‍ ഷിഫ്റ്റ്, ബാച്ച്‌ നിയന്ത്രണങ്ങള്‍ നീക്കി പൂര്‍ണതോതില്‍ ക്ലാസുകള്‍ നടത്തുന്നത് ഒമിക്രോണ്‍ സാഹചര്യങ്ങള്‍ കൂടി വിലയിരുത്തിയ ശേഷം മതിയെന്നു സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ക്രിസ്മസ് അവധി കഴിഞ്ഞു സ്‌കൂള്‍ തുറക്കുമ്ബോള്‍ പൂര്‍ണസമയ ക്ലാസുകള്‍ തുടങ്ങാന്‍ നേരത്തേ ആലോചനകളുണ്ടായിരുന്നു.

കേരളത്തില്‍ ഇതുവരെ 65 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇവരില്‍ കൂടുതല്‍ പേരും വിദേശത്ത് നിന്നും നാട്ടിലെത്തിയവരാണ്. ഇവരുമായി സമ്ബര്‍ക്കം പുലര്‍ത്തിയ ചിലര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

prp

Leave a Reply

*