തിരുവനന്തപുരം: എം. ശിവശങ്കറിന്റെ അറസ്റ്റിന് പിന്നാലെ മുഖ്യമന്ത്രിയുടെ രാജി ആവശ്യം ഉന്നയിച്ച് യുവജന സംഘടനകളുടെ വ്യാപക പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് ക്ലിഫ് ഹൗസിന് നേരെ നടത്തിയ മാര്‍ച്ചില്‍ പൊലീസ് ജലപീരങ്കി ഉപയോഗിച്ചു.
നീണ്ട ഇടവേളയ്ക്ക് ശേഷമാണ് സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ സര്‍ക്കാരിനെതിരെ പ്രതിഷേധം ചെയ്യുന്നത്. മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റ് വളപ്പിനുള്ളില്‍ കടന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന നോര്‍ത്ത് ബ്ലോക്കിന് മുന്നില്‍ പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തി.

