പണം പിൻവലിക്കാൻ കടകളിൽ ഇപ്പോള്‍ മിനി എടിഎം

card-euro-bani

നോട്ടുകൾ പിൻവലിച്ചതോടെ രാജ്യത്തെ ഇടപാടുകാർ കറൻസി നോട്ടുകൾ ലഭിക്കാതെ ബുദ്ധിമുട്ടുകയാണ്. ചില കടകളിൽ ഓൺലൈൻ സംവിധാനങ്ങൾ ഏര്‍പ്പെടുത്തിയിരിക്കുന്നത് കുറച്ചെങ്കിലും ആശ്വാസം നൽകുന്നുണ്ട്. കടകളിൽ ഒരുക്കിയിരിക്കുന്ന മിനി എടിഎമ്മുകളിൽ നിന്നു പണം പിൻവലിക്കാനും സാധിക്കും. വിവിധ നഗരങ്ങളിലെ ബിഗ് ബസാർ പോലുള്ള മാളുകളും തിരഞ്ഞെടുത്ത പെട്രോൾ പമ്പുകളും സ്വൈപിങ് മെഷീനുള്ള ഒട്ടേറെ കടകളും മൈക്രോ എടിഎമ്മുകൾ വഴി ജനങ്ങൾക്കു പണം നൽകിത്തുടങ്ങിയിട്ടുണ്ട്. 100 രൂപ മുതൽ രണ്ടായിരം രൂപ വരെയാണ് ഇതുവഴി പിൻവലിക്കാനാവുക. സ്വൈപിങ് മെഷീന്‍ തന്നെയാണ് മൈക്രോ മിനി എടിഎം ആയി പ്രവർത്തിക്കുക. കടയിൽ നിന്നാണ് പണം നല്‍കുക. ഇടപാടുകാരന് നൽകിയ പണം കമ്മിഷൻ സഹിതം ബാങ്ക് കടക്കാരന് തിരിച്ചു നൽകും.

 

prp

Leave a Reply

*