നോര്‍ത്ത് ഈസ്റ്റ് വിജയം നേടിയെടുത്തു

1480505522_isl-2016

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഡല്‍ഹി ഡൈനമോസിനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് കീഴ്പ്പെടുത്തി. രണ്ടാം പകുതിയിലായിരുന്നു രണ്ടു ഗോളുകളും. നോര്‍ത്ത് ഈസ്റ്റിനു വേണ്ടി സെത്യാസെന്നും റൊമാറിക്കുമാണ് ഗോളുകള്‍ നേടിയത്. ഇഞ്ചുറി ടൈമില്‍ മാഴ്സലീന്യോയുടെ ഗോളിലൂടെ ഡല്‍ഹി ആശ്വാസം കണ്ടെത്തി. നോര്‍ത്ത് ഈസ്റ്റിന്‍റെ വിജയത്തോടെ  ഡിസംബര്‍ നാലിന് കൊച്ചിയില്‍ നടക്കുന്ന കേരള ബ്ലാസ്റ്റേഴ്സ്-നോര്‍ത്ത് ഈസ്റ്റ് മത്സരം ഇരുടീമുകള്‍ക്കും നിര്‍ണായകമായി. മത്സരത്തില്‍ ജയിക്കുന്ന ടീം സെമിയില്‍ പ്രവേശിക്കും. മത്സരം സമനിലയിലായാല്‍ ബ്ലാസ്റ്റേഴ്സ് പോയിന്റ്‌ പട്ടികയില്‍ ഒരു പോയിന്റ് വ്യത്യാസത്തില്‍ അവസാന നാലിലെത്തും. സെമിയില്‍ ഇടം നേടാന്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് ജയം അനിവാര്യം. അതേ സമയം ബ്ലാസ്റ്റേഴ്സിന് സമനില നേടിയാലും മതി. ഡല്‍ഹി ഡൈനമോസും മുംബൈ എഫ്സിയും അത്ലറ്റിക്കോ ഡി കോല്‍ക്കത്തയും നേരത്തെ തന്നെ സെമിയില്‍ ഇടംപിടിച്ചിരുന്നു. ഡിസംബര്‍ നാലിലെ സെമിക്ക് വേണ്ടിയുള്ള പോരാട്ട മത്സരം കാത്തിരുന്നു കാണാം.

prp

Leave a Reply

*