മലയാളത്തിലെ കോടികള് വാരിക്കൂട്ടിയ ചിത്രം പുലിമുരുകന് റിലീസ് ചെയ്തിട്ട് നാല് വര്ഷം തികയുന്നതിനിടെ പുതിയ പ്രഖ്യാപനവുമായി നിര്മാതാവ് ടോമിച്ചന് മുളകുപാടം. ഫേസ്ബുക്കിലൂടെയായിരുന്നു പ്രഖ്യാപനം. മലയാള സിനിമയിലെ മറ്റൊരു താരത്തിന്റെ 250ാം ചിത്രവുമായാണ് ഇനി ടോമിച്ചന് എത്തുന്നത്. സുരേഷ് ഗോപിയാണ് സിനിമയിലെ നായകന്.
മാസ് ലുക്കിലാണ് സുരേഷ് ഗോപിയെ പോസ്റ്ററില് അവതരിപ്പിച്ചിരിക്കുന്നത്. താരത്തിന്റെ 250ാമത്തെ ചിത്രമാണിത്. ചിത്രത്തിന് താത്കാലികമായി പേരിട്ടിരിക്കുന്നത് എസ്ജി 250 എന്നാണ്. അതേസമയം ചിത്രത്തിന്റെ ടൈറ്റില് പ്രഖ്യാപനം ഉടന് തന്നെ ഉണ്ടാകുമെന്നും ടോമിച്ചന് മുളകുപാടം പറഞ്ഞു.

