മുഖം മറച്ച് ജാമിയ വിദ്യാർഥികളെ തല്ലിയ ചുവന്ന കുപ്പായക്കാരൻ ആര് ? കട്ജു

ന്യൂഡൽഹി: പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ച ജാമിയ മിലിയ വിദ്യാർഥികളെ തല്ലിച്ചതച്ച ചുവന്ന കുപ്പായക്കാരനെ തെരഞ്ഞ് സോഷ്യൽ മീഡിയ. പ്രതിഷേധത്തിനിടെ പൊലീസിനൊപ്പം വിദ്യാർഥികളെ തല്ലിയ ചുവന്ന കുപ്പായക്കാരന്‍റെ ചിത്രം സമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

പൊലീസ് യൂണിഫോമോ, ബൂട്ടോ ഇല്ലാതെ ജീൻസും സ്പോർട്സ് ഷൂവും ചുവന്ന കുപ്പായവും ഹെൽമറ്റും ധരിച്ച് വിദ്യാഥികളെ മര്‍ദ്ദിക്കുന്നത് ആരാണെന്ന് ചോദ്യമുയര്‍ന്നിരുന്നു. മുന്‍ സുപ്രീം കോടതി ജഡ്ജി മാര്‍കണ്ഡേയ കട്ജുവും ഈ ചുവന്ന കുപ്പായക്കാരന്‍ ആരാണെന്ന ചോദ്യവുമായി രംഗത്തെത്തി.

ജീന്‍സും സ്‌പോര്‍ട്‌സ് ഷൂവും ചുവന്ന കുപ്പായവും ഹെല്‍മെറ്റും ധരിച്ച് പെണ്‍കുട്ടികളെ വടികൊണ്ട് ആഞ്ഞടിക്കുന്നയാളുടെ ഫോട്ടൊ ട്വിറ്ററില്‍ ഷെയര്‍ ചെയ്താണ് കട്ജുവിന്‍റെ ചോദ്യം. യൂണിഫോമിലല്ലാത്ത വേഷത്തില്‍ മുഖം മറച്ചു കൊണ്ട പൊലീസിനോടൊപ്പം ചേര്‍ന്ന് ജാമിയയിലെ കുട്ടികളെ തല്ലിയ ഇയാള്‍ ആരാണെന്ന് ആര്‍ക്കെങ്കിലും പറഞ്ഞു തരാന്‍ സാധിക്കുമോ എന്ന് കട്ജു ചോദിക്കുന്നു.

courtsey content - news online
prp

Leave a Reply

*