മരക്കാര്‍ തീയറ്ററുകള്‍ വിടുന്നു, കുറഞ്ഞത് 109 തീയറ്ററുകള്‍

രക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന മലയാളത്തിന്റെ ബിഗ്ബജറ്റ് ചിത്രത്തിന് തീയറ്ററുകളില്‍ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ തിയറ്റര്‍ കൗണ്ട് ആയിരുന്നു മരക്കാറിന് കിട്ടിയിരുന്നത്.എന്നിട്ടുപോലും പല ഇടങ്ങളില്‍ നിന്നും വിത്യസ്ത അഭിപ്രായമാണ് ഈ സിനിമയ്ക്ക് ലഭിച്ചത്.

കേരളത്തിലും വിദേശത്തുമായി 4100 സ്‌ക്രീനുകളിലായിരുന്നു ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. റിലീസ് ദിനത്തില്‍ ചിത്രം ലോകമാകെ 16,000 പ്രദര്‍ശനങ്ങള്‍ നടത്തിയിരുന്നു. കേരളത്തില്‍ മാത്രം 626 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. എന്നാല്‍ ചിത്രത്തിന്റെ രണ്ടാം ദിനത്തില്‍ തന്നെ തീയറ്ററുകളുടെ എണ്ണം കുറഞ്ഞിരിക്കുകയാണ്. കുഞ്ചാക്കോ ബോബനെ നായകനാക്കി അഷ്‌റഫ് ഹംസ സംവിധാനം ചെയ്ത ‘ഭീമന്റെ വഴി’യാണ് ഇതിനുപകരം തിയറ്ററുകളില്‍ എത്തുന്നത്.മരക്കാര്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരുന്ന കേരളത്തിലെ 109 സ്‌ക്രീനുകളിലാണ് ഈ സിനിമ പ്രദര്‍ശനത്തിനെത്തുന്നത്.

prp

Leave a Reply

*