ഈ കണ്ണീരിന് വില നല്‍കുന്നുണ്ടെങ്കില്‍ കേരളത്തിലെ മയക്കുമരുന്ന് മാഫിയകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം: സന്ദീപ് വാചസ്പതി

തിരുവനന്തപുരം: തിരുവല്ലയിലെ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ കൊലപാതകത്തില്‍ വൈകാരിക പോസ്റ്റുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയെ ഉള്ളത്.

സന്ദീപിന്റെ ചെറിയ കുഞ്ഞിന് വെറും രണ്ടുമാസം മാത്രമാണ് പ്രായം. മൂത്തകുട്ടിക്ക് വെറും രണ്ടു വയസ്സും. സന്ദീപിനേക്കാള്‍ 10 വയസ്സു കുറവാണ് കൊലപാതകത്തില്‍ അറസ്റ്റിലായ ജിഷ്ണുവിന്. അടുത്തടുത്ത താമസക്കാര്‍. എന്നും കാണുന്നവര്‍.

എങ്കിലും ഇരുവരും തമ്മിലുള്ള ഉരസല്‍ ഇടയ്ക്കിടെ ഉണ്ടായിരുന്നു. ഇതിനിടെയാണ് ജിഷ്ണുവിന്റെ അമ്മയുടെ ജോലി സന്ദീപ് ഇടപെട്ടു കളയിച്ചതെന്ന വൈരാഗ്യം ഉണ്ടാവുന്നത്. എന്നാല്‍ ഈ വ്യക്തിവൈരാഗ്യം അല്ല രാഷ്ട്രീയ കൊലപാതകമാണ് ഇതെന്ന് വരുത്തുകയാണ് സിപിഎം. ഇതിനെതിരെ രൂക്ഷമായി പ്രതികരിച്ചിരിക്കുകയാണ് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി. കേരളത്തിലെ മയക്കുമരുന്ന് മാഫിയയെയും ഗുണ്ടാസംഘങ്ങളെയും നിര്‍ത്തലാക്കാന്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സന്ദീപ് ആവശ്യപ്പെട്ടു.

അദ്ദേഹത്തിന്റെ പോസ്റ്റ് കാണാം:

ഈ സഹോദരിയുടെ കണ്ണീരിന്, സഹ പ്രവര്‍ത്തകന്റെ രക്തത്തിന് സിപിഎം നേതൃത്വം എന്തെങ്കിലും വില നല്‍കുന്നുണ്ടെങ്കില്‍ കേരളത്തിലെ മയക്കുമരുന്ന് മാഫിയകള്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണം. ഗുണ്ടകളെ സ്റ്റേഷനില്‍ നിന്ന് ഇറക്കി കൊണ്ടു വരുന്ന നടപടി അവസാനിപ്പിക്കണം. ചെറുപ്പക്കാരെ കൂടെ നിര്‍ത്താന്‍ അവരുടെ ക്രിമിനല്‍ പ്രവര്‍ത്തനം പ്രോത്സാഹിപ്പിക്കുന്ന മനോഭാവം

prp

Leave a Reply

*