മ‌ഞ്ജു‌ താമസിക്കുന്ന കൊച്ചിയിലെ ഹോട്ടലില്‍ അന്വേഷണസംഘമെത്തിയത് ഇന്നലെ ഉച്ചയ്‌ക്ക് രണ്ട് മണിയോടെ; മൂന്നു മണിക്കൂറോളം മൊഴിയെടുപ്പ് തുടര്‍ന്നു; താരത്തില്‍ നിന്നും ലഭിച്ചത് നിര്‍ണായക വിവരങ്ങള്‍

കൊച്ചി: നടന്‍ ദിലീപ് മുഖ്യപ്രതിയായ വധഗൂഢാലോചന കേസില്‍ ക്രൈംബ്രാഞ്ച് സംഘം ദിലീപിന്റെ മുന്‍ ഭാര്യയും നടിയുമായ മഞ്ജു വാര്യരുടെ മൊഴി വീണ്ടും രേഖപ്പെടുത്തി.

കൊച്ചിയിലെ സ്വകാര്യഹോട്ടലില്‍ ഇന്നലെ ഉച്ചയ്ക്ക് രണ്ടിന് ആരംഭിച്ച മൊഴിയെടുപ്പ് മൂന്ന് മണിക്കൂര്‍ നീണ്ടു. ആറായിത്തോളം ശബ്ദരേഖകളാണ് അന്വേഷണസംഘത്തിന് ലഭിച്ചിട്ടുള്ളത്.

ദിലീപിന്റെയും ബന്ധുക്കളുടെയും ശബ്ദം ആദ്യമൊഴിയെടുപ്പില്‍ മഞ്ജു തിരിച്ചറിഞ്ഞിരുന്നു. പുറത്തുവന്ന കൂടുതല്‍ ശബ്ദരേഖകള്‍ തിരിച്ചറിയുന്നതിന് വേണ്ടിയായിരുന്നു രണ്ടാം മൊഴിയെടുപ്പ്.

നടിയെ അക്രമിച്ച കേസിലെ സാക്ഷിയും ദിലീപിന്റെ സഹോദരനുമായ അനൂപിനെ അഭിഭാഷകന്‍ മൊഴി പറഞ്ഞുപഠിപ്പിക്കുന്നതിന്റേതെന്ന് കരുതുന്ന ശബ്ദരേഖയും പുറത്തുവന്നിരുന്നു. മഞ്ജുവാര്യര്‍ക്ക് മദ്യപാനശീലമുണ്ടെന്ന് മൊഴി നല്‍കണമെന്ന് അഭിഭാഷകന്‍ ആവശ്യപ്പെടുന്നതാണ് ശബ്ദരേഖ.

prp

Leave a Reply

*