ഷബീറിന്റെ സര്‍വീസ് രേഖകളിലെ ചരിത്രം; ഇതിനകം ലഭിച്ചത് 5 സസ്പെന്‍ഷനുകള്‍

photo: twitter

പോത്തന്‍കോട്: മുരുക്കുംപുഴയില്‍ സില്‍വര്‍ലൈന്‍ പ്രതിഷേധക്കാരെ ബൂട്ടിട്ടു ചവിട്ടിയതിലൂടെ വിവാദത്തില്‍പ്പെട്ട മംഗലപുരം സിവില്‍ പോലീസ് ഓഫിസര്‍ കഴക്കുട്ടം ചന്തവിള മങ്ങാട്ടുകോണം സ്വദേശി എ.ഷബീറിന്റെ സര്‍വീസ് രേഖകളിലുടനീളം അച്ചടക്ക നടപടികളുടെ ചരിത്രം.

5 സസ്പെന്‍ഷനുകളാണ് ഇതിനകം ലഭിച്ചത്.

2019 ജൂണ്‍ 7ന് രാത്രി അപകടകരമായ രീതിയില്‍ കാര്‍ ഓടിച്ചു വരവെ കഴക്കൂട്ടം പോലീസ് തടഞ്ഞു പിടികൂടിയതിനെത്തുടര്‍ന്നാണ് ഇതില്‍ ഏറ്റവും വിവാദമായ സംഭവമുണ്ടായത്. സ്റ്റേഷനിലെത്തിച്ചപ്പോള്‍ ഷബീര്‍ അസി. കമ്മിഷണറുടെ യൂണിഫോമില്‍ കടന്നു പിടിക്കുകയും മോശമായി പെരുമാറുകയും ചെയ്തു. തുടര്‍ന്നു സസ്പെന്‍ഷന്‍ കിട്ടി. 2011‍ സെപ്റ്റംബര്‍ 25ന് കേബിള്‍ കണക്‌ഷന്റെ വാടക ചോദിച്ചെത്തിയ വയോധികനെ കയ്യേറ്റം ചെയ്യുകയും സ്കൂട്ടര്‍ മറിച്ചിട്ടു കേടുപാടുകള്‍ വരുത്തുകയും ചെയ്തതിനു തുമ്ബ സ്റ്റേഷനില്‍ കേസെടുത്തിരുന്നു.

രമേശന്‍ എന്നയാളെ സുഹൃത്തുക്കളുമായി ചേര്‍ന്നു ദേഹോപദ്രവം ഏല്‍പിച്ചതിനു ശ്രീകാര്യം സ്റ്റേഷനിലും ഇതേവര്‍ഷം കേസെടുത്തു. മെഡിക്കല്‍ കോളജ് സ്റ്റേഷനില്‍ ജോലി ചെയ്യുമ്ബോള്‍ ഷബീര്‍ അഭിഭാഷകനെ മര്‍ദിച്ചതുമായി ബന്ധപ്പെട്ട കേസിലും പെട്ടു. ഇതെല്ലാം സസ്പെന്‍ഷനില്‍ കലാശിച്ചു. കുടുംബപ്രശ്നവുമായി ബന്ധപ്പെട്ടും ഒന്നര വര്‍ഷത്തോളം സസ്പെന്‍ഷനിലായിരുന്നു.

prp

Leave a Reply

*