മംഗളം ചാനലിന്‍റെ ലൈസന്‍സ് റദ്ദാക്കാന്‍ ശുപാര്‍ശ; ശശീന്ദ്രന്‍ മന്ത്രിസഭയിലേക്ക് വരുന്നതില്‍ പ്രശ്നമില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മുന്‍ മന്ത്രി എ.കെ.ശശീന്ദ്രന്‍ ഉള്‍പ്പെട്ട ഫോണ്‍ കെണി വിവാദത്തില്‍ ജസ്റ്റിസ് പി.എസ്.ആന്‍റണി കമീഷന്‍ റിപ്പോര്‍ട്ട് മന്ത്രിസഭ അംഗീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ശശീന്ദ്രനെതിരെ വാര്‍ത്ത നല്‍കിയ മംഗളം ചാനലിന്‍റെ ലൈസന്‍സ് റദ്ദാക്കാന്‍ സര്‍ക്കാര്‍ ശുപാര്‍ശ ചെയ്യണമെന്ന് കമീഷന്‍ നിര്‍ദ്ദേശിച്ചു. ചാനല്‍ മേധാവിയെ പ്രോസിക്യൂട്ട് ചെയ്യണമെന്നും കമ്മിഷന്‍ ശുപാര്‍ശ ചെയ്യുന്നതായി മുഖ്യമന്ത്രി അറിയിച്ചു.

എ.കെ ശശീന്ദ്രന്‍ മന്ത്രിസഭയിലേക്ക് തിരികെയെത്തുന്നതില്‍ പ്രശ്നമില്ലെന്നും തീരുമാനിക്കേണ്ടത് താന്‍ മാത്രമല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇന്നലെ കമീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ തടയാന്‍ താന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് പിണറായി പറഞ്ഞു. ചാനലിന് സ്വയം നിയന്ത്രണം ഇല്ലായിരുന്നു. ഇക്കാര്യം കേന്ദ്രത്തിന്‍റെ ശ്രദ്ധയില്‍ കൊണ്ടുവരണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്.

കമീഷന്‍റെ ചില ശുപാര്‍ശകളില്‍ റിപ്പോര്‍ട്ട് നല്‍കുന്നതിനായി ചീഫ് സെക്രട്ടറി അധ്യക്ഷനായി ഒരു കമ്മിറ്റിയെ സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ട്. ഈ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് അനുസരിച്ച്‌ സര്‍ക്കാര്‍ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

 

prp

Related posts

Leave a Reply

*