മലയാളി റൈഡറുടെ മരണം കൊലപാതകം:കൊലപ്പെടുത്തിയത് ഭാര്യയും സുഹൃത്തുക്കളുംചേര്‍ന്ന്

തലശേരി : ബൈക്ക് റെയ്സിങ് താരം ന്യൂമാഹി മങ്ങാടെ അഷ്ഫാഖ് മോനെ രാജസ്ഥാനില്‍ കൊലപ്പെടുത്തിയത് ഭാര്യയും സുഹൃത്തുക്കളുംചേര്‍ന്ന് . കൊലപാതകത്തിന്റെ ചുരുളഴിച്ചത് ബംഗളൂരുവില്‍ വ്യാപാരിയായ സഹോദരന്‍ ടി കെ അര്‍ഷാദും ഉമ്മയും മൂന്നുവര്‍ഷത്തിലേറെ നടത്തിയ സമ്മര്‍ദത്തിനൊടുവില്‍.

കൊലപാതകം നടന്നദിവസം തൃശൂര്‍ സ്വദേശി സാബിഖും പിടിയിലായ സഞ്ജയും നല്‍കിയ വിവരങ്ങളാണ് കുടുംബത്തില്‍ സംശയം ജനിപ്പിച്ചത്. അന്നുമുതല്‍ കേസിന് പിന്നാലെ അര്‍ഷാദുണ്ടായി. രാജസ്ഥാനിലെ ജയ്സല്‍മീറില്‍ 2018 ആഗസ്ത് 16നാണ് അഷ്ഫാഖ് മോന്‍ കൊല്ലപ്പെട്ടത്. ന്യൂമാഹിയിലെ കുടുംബത്തെ വിവരം അറിയിച്ചത് 48 മണിക്കൂര്‍ കഴിഞ്ഞ്. രാജസ്ഥാനിലേക്ക് പോകാന്‍ ശ്രമിച്ചെങ്കിലും പലകാരണങ്ങള്‍ പറഞ്ഞ് പിന്തിരിപ്പിച്ചു. മൃതദേഹം നാട്ടിലെത്തിക്കാതെ അവിടെ തന്നെ കബറടക്കാനും ഉത്സാഹം കാട്ടി. അന്വേഷണവുമായി സഹകരിക്കാതെ പരാതിയില്ലെന്ന് പറഞ്ഞ് ഭാര്യ ഒഴിഞ്ഞുമാറി.

ബംഗളൂരുവില്‍ ഐടി കമ്ബനിയില്‍ ജോലിചെയ്യുന്ന കാലത്താണ് അഷ്ഫാഖ് ബംഗളൂരു ആര്‍ടി നഗറിലെ സുമേറ പര്‍വേസിനെ പരിചയപ്പെട്ടത്. കല്യാണത്തിനുശേഷം കുടുംബം ദുബായിലേക്ക് പോയി. അവിടെ ഇസ്ലാമിക് ബാങ്കിലായിരുന്നു അഷ്ഫാഖിന് ജോലി.മകള്‍ ജനിച്ചശേഷം അസ്വസ്ഥത പുകയാന്‍ തുടങ്ങി . ബംഗളൂരുവിലെ വീട്ടിലെത്തിയപ്പോള്‍ ഭര്‍ത്താവിനെ മര്‍ദിക്കാന്‍ ഭാര്യ രണ്ടരലക്ഷം രൂപ ക്വട്ടേഷന്‍ നല്‍കിയതും ഈ കാലത്ത്. അന്ന് ബന്ധം ഒഴിയാന്‍ ആലോചിച്ചെങ്കിലും മകള്‍ ഹൈറയെ (9) ഓര്‍ത്താണ് സഹിച്ചതെന്ന് സഹോദരന്‍ പറഞ്ഞു.

prp

Leave a Reply

*