മലപ്പുറത്ത് നിന്ന് ആറാം ക്ലാസുകാരന്റെ ‘അത്ഭുതഗോള്‍’; സൂപ്പര്‍താരമായി അന്‍ഷിദ്

മലപ്പുറം: കുട്ടികളുടെ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ മലപ്പുറത്തുകാരനായ ആറാം ക്ലാസുകാരന്റെ ‘അത്ഭുതഗോള്‍’ സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍.

മനോഹരമായ ബാക്ക് ഹീല്‍ പ്രയോഗത്തിലൂടെയാണ് അരീക്കോട് കുനിയിലെ അല്‍ അന്‍വര്‍ യുപി സ്‌കൂളിലെ അന്‍ഷിദ് വലയിലെത്തിച്ചത്. അന്‍ഷിദിന്റെ സുന്ദഗോള്‍ ഇതിനകം ഇന്ത്യന്‍ സൂപ്പര്‍ ലീഗും അവരുടെ സാമൂഹികമാധ്യമത്തില്‍ പങ്കുവയ്ക്കുകയും ചെയ്തു.

പാണ്ടിക്കാട് ചെമ്ബ്രശ്ശേരി എയുപി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന അണ്ടര്‍ 12 ടൂര്‍ണമെന്റിലായിരുന്നു ഈ അപൂര്‍വ ഗോള്‍ പിറന്നത്. കോച്ച്‌ കെപി ഇംദാദ് മൊബൈലില്‍ പകര്‍ത്തിയ വിഡിയോ ക്ലബ്ബിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരുന്നു. അവിടെ നിന്ന് പല വഴി വൈറലായാണ് ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലെത്തിയത്.

prp

Leave a Reply

*