മലപ്പുറത്ത് ലോറി നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞു; അപകടകാരണമായത് വളവിലെ അമിത വേഗത, ഡ്രൈവ‌ര്‍ക്ക് ഗുരുതര പരിക്ക്

മലപ്പുറം: വട്ടപ്പാറയില്‍ അമിതവേഗതയില്‍ വളവിലൂടെ വരികയായിരുന്ന ലോറി താഴെ കുഴിയിലേക്ക് മറിഞ്ഞു. ചരക്കുമായി വന്ന ലോറി വളവില്‍ നിയന്ത്രണം ലഭിക്കാതെ റോഡിന് സമീപത്തെ കുഴിയിലേക്ക് മറിയുകയായിരുന്നു.

ഇന്ന് ഉച്ചയ്‌ക്ക് ഒന്നരയോടെയായിരുന്നു സംഭവം. ലോറി അമിതവേഗത്തിലായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായിട്ടുണ്ട്. അപകടത്തില്‍ ലോറി പാടേ തകര്‍ന്നു. ഗുരുതരമായി പരിക്കേറ്റ ഡ്രൈവറെ അടുത്തുള‌ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുന്‍പും പല അപകടങ്ങളും നടന്ന സ്ഥലമായതിനാല്‍ സുരക്ഷാ സംവിധാനങ്ങളുണ്ടായിരുന്നു. എന്നിട്ടും ലോറി മറിയുകയായിരുന്നു.

prp

Leave a Reply

*