സിപിഐ എം പ്രവര്‍ത്തകന്‍റെ വീടിന് തീയിട്ടു; പെണ്‍കുട്ടിക്ക് പൊള്ളലേറ്റു

മലപ്പുറം: സിപിഎം പ്രവര്‍ത്തകന്‍റെ വീടിന് നേരെ അജ്ഞാതരുടെ ആക്രമണം. മലപ്പുറം തിരൂര്‍ കൂട്ടായിയില്‍ കുറിയന്‍റെ പുരക്കല്‍ സൈനുദ്ദീന്‍റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. വീടിന് മണ്ണെണ്ണ ഒഴിച്ച്‌ തീകൊളുത്തുകയായിരുന്നു. സംഭവത്തില്‍ വീടിനുള്ളില്‍ ഉറങ്ങിക്കിടന്ന 16 വയസ്സുകാരിക്ക് പൊള്ളലേറ്റു.

40 ശതമാനത്തോളെ പൊള്ളലേറ്റ കുട്ടി പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. നേരത്തെ കൂട്ടായിലുണ്ടായ സിപിഎം- മുസ്ലീം ലീഗ് സംഘര്‍ഷത്തില്‍ ഇതേ വീടിനു നേരെ ആക്രമണം ഉണ്ടായിരുന്നു. ആ സമയത്ത് വീട്ടില്‍ മോഷണം നടക്കുകയും വീട്ടുപകരണങ്ങള്‍ നശിപ്പിക്കപെടുകയും ചെയ്തിരുന്നു.

അന്നത്തെ സംഭവങ്ങള്‍ക്കു ശേഷം പ്രദേശത്ത് സമാധാന യോഗം വിളിച്ചു ചേര്‍ത്ത് പ്രശ്‌നങ്ങള്‍ പരിഹരിച്ചതായിരുന്നു. രാഷ്ട്രീയ പകപോക്കല്‍ തന്നെയാണോ ഇതിന് പിന്നില്‍ എന്ന് വ്യക്തമല്ല.

prp

Related posts

Leave a Reply

*