കാമുകനെ വീട്ടുകാര്‍ താക്കീത് ചെയ്തതില്‍ മനംനൊന്ത് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു: വിവരം അറിഞ്ഞ കാമുകനും ജീവനൊടുക്കി

തിരുവനന്തപുരം: കിളിമാനൂരില്‍ പ്രണയത്തില്‍ ആയിരുന്ന പ്ലസ്ടു വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ചെന്ന വിവരമറിഞ്ഞ യുവാവ് ജീവനൊടുക്കി.

മടവൂര്‍ ചാങ്ങയില്‍കോണത്താണ് പ്ലസ്ടു വിദ്യാര്‍ത്ഥിനി വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചത്. സമൂഹമാധ്യമം വഴി ഈ വിവരമറിഞ്ഞ കാമുകനായ നിലമേല്‍ സ്വദേശിയും ആത്മഹത്യ ചെയ്യുകയായിരുന്നു. മടവൂര്‍ പുലിയൂര്‍കോണം ചാങ്ങയില്‍കോണം കൃഷ്ണഭവനില്‍ അക്ഷര (17), നിലമേലിലെ ബസ് ഉടമയായ കരുന്തലക്കോട് കരിക്കകത്തില്‍ വീട്ടില്‍ ശ്രീജിത്ത് (23) എന്നിവരാണ് മരിച്ചത്.

പോരോടം വിവേകാനന്ദ പബ്ലിക് സ്‌കൂളിലെ പ്ലസ്ടു കംപ്യൂട്ടര്‍ സയന്‍സ് വിഭാഗം വിദ്യാര്‍ത്ഥിനിയായിരുന്നു അക്ഷര. ശ്രീജിത്ത് ഡ്രൈവറായ സ്വകാര്യ ബസിലാണ് അക്ഷര സ്ഥിരമായി യാത്ര ചെയ്തിരുന്നത്. ഇവരുടെ സൗഹൃദം പ്രണയമായി വളര്‍ന്നതോടെ, പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഇടപെട്ട് യുവാവിനെ താക്കീത് ചെയ്യുകയായിരുന്നു.

ഇത് അറിഞ്ഞതില്‍ മനസ്സ് വിഷമിച്ചിട്ടാണ്, അക്ഷര തൂങ്ങി മരിച്ചത്. തിങ്കളാഴ്ച രാവിലെ 7 മണിയോടെ, കിളിമാനൂരില്‍ സംഗീത സ്ഥാപനം നടത്തുന്ന അക്ഷരയുടെ അച്ഛന്‍ ശ്യാംദത്ത് സ്ഥാപനത്തിലേക്ക് പോയതിന് പിന്നാലെ, അവള്‍ മുറിയില്‍ കയറി വാതില്‍ അടയ്ക്കുകയായിരുന്നു. മുത്തശ്ശി വിളിച്ചിട്ടും കുട്ടി വാതില്‍ തുറക്കാതായതോടെ, അവര്‍ ഭയന്ന് ആള്‍ക്കാരെ വിളിച്ചുകൂട്ടി. കതക് ചവിട്ടിത്തുറന്ന നാട്ടുകാര്‍ അക്ഷരയെ കിടപ്പുമുറിയിലെ ഫാനില്‍ കെട്ടിതൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.

prp

Leave a Reply

*