വധശ്രമം, സ്ത്രീപീഡനം; ക്രിമിനല്‍ കേസുള്ള എംഎല്‍എമാരില്‍ ഭൂരിപക്ഷം ബിജെപിക്ക്; അഞ്ച് സംസ്ഥാനങ്ങളിലെ 87 ശതമാനം അംഗങ്ങളും കോടിപതികള്‍

ന്യൂഡല്‍ഹി: ഇക്കഴിഞ്ഞ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞടുപ്പില്‍ വിജയിച്ച സ്ഥാനാര്‍ത്ഥികളില്‍ 45 ശതമാനവും ക്രിമിനല്‍ പശ്ചാത്തലമുള്ളവരെന്ന് കണ്ടെത്തല്‍.

അസോസിയോഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് നടത്തിയ വിശകലനത്തിലാണ് വിലയിരുത്തല്‍. വിജയിച്ചവരില്‍ 45 ശതമാനവും ക്രിമിനല്‍ കേസുകളിലെ പ്രതികളാണ്. ഇതില്‍ തന്നെയും 32 ശതമാനം സ്ഥാനാര്‍ത്ഥികളും ഗുരുതര കുറ്റവാളികളാണെന്നും കണക്കുകള്‍ ചൂണ്ടികാണിക്കുന്നു.

ബിജെപി എംഎല്‍എമാര്‍ക്കെതിരെയാണ് ഏറ്റവും കൂടുതല്‍ ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 356 പേരില്‍ 134 ബിജെപി എംഎല്‍എമാരും ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണ്. കൂടാതെ 71 ഓളം എസ്പി എംഎല്‍എമാരും 52 ആംആദ്മി എംഎല്‍എമാരും ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്നാണ് കണ്ടെത്തല്‍ അതേ സമയം കോണ്‍ഗ്രസില്‍ 24 പേരാണ് ക്രിമിനല്‍ പശ്ചാത്തലത്തിലുള്ളവര്‍.

ഉത്തര്‍പ്രദേശിലാണ് ക്രിമിനല്‍ കേസ് പ്രതികളായ എംഎല്‍എമാര്‍ ഏറ്റവും കൂടുതല്‍ ഉള്ളതും. വിജയിച്ചവരില്‍ പകുതിയും ക്രിമിനല്‍ കേസിലെ പ്രതികളാണ്. 403 പേരില്‍ 205 എംഎല്‍എമാരും കുറ്റവാളികള്‍. കൊലപാതകശ്രമം, സ്ത്രീ പീഡനം തുടങ്ങിയ കേസുകളിലാണ് പല എംഎല്‍എമാരും ഇവിടെ പ്രതികളായിട്ടുള്ളതും. പഞ്ചാബും ക്രിമിനല്‍ പ്രതികളായ എംഎല്‍എമാരില്‍ ഒട്ടും പിന്നിലല്ല. മണിപ്പൂരാണ് മറ്റ് ജി്ല്ലകളെ അപേക്ഷിച്ച്‌ ക്രിമിനല്‍ കേസില്‍പെട്ട എംഎല്‍എമാരുടെ എണ്ണത്തില്‍ കുറവ്.

ഗോവയിലെ 40 ശതമാനം എം.എല്‍.എമാരും ക്രിമിനല്‍ കേസുള്ളവരാണ്. ഇതില്‍ 33 ശതമാനം പേര്‍ക്കെതിരെ ഗുരുതരമായ കേസുകളുണ്ട്. യു.പിയില്‍ പകുതിയും ക്രിമിനല്‍ പട്ടികയില്‍പ്പെട്ടവരില്‍ 39 ശതമാനം പേരും ഗുരുതരമായ കേസുകളിലെ പ്രതികളും. പഞ്ചാബില്‍ 50 ശതമാനം ക്രിമിനല്‍ കേസ് പ്രതികളില്‍ 23 ശതമാനവും ഗുരുതരമായ കേസുള്ളവരാണ്. ഉത്തരാഖണ്ഡില്‍ 27 ശതമാനവും മണിപ്പൂരില്‍ 23 ശതമാനവുമാണ് ക്രിമിനല്‍ കേസുള്ളവര്‍.

അതേ സമയം എംഎല്‍എ മാരില്‍ 87 ശതമാനം പേരും കോടീശ്വരന്മാരാണെന്നാണ് കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നത്. 690 എംഎല്‍എമാരില്‍ 598 പേരും കോടീശ്വരന്മാരാണ്. ഉത്തര്‍പ്രദേശ് തന്നെയാണ്

prp

Leave a Reply

*