ഐ ലവ് പാകിസ്ഥാന്‍ ബലൂണുകള്‍ പരസ്യവില്‍പ്പനയ്ക്ക്; കോഴിക്കോടുള്ള പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റില്‍ പ്രദര്‍ശിപ്പിച്ച്‌ വില്‍പ്പന

വടകര: അഴിയൂരില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നിന്നു വാങ്ങിയ ബലൂണുകളില്‍ ഐ ലവ് പാകിസ്ഥാന്‍, ഐ ലവ് അഫ്ഗാനിസ്ഥാന്‍ മുദ്രാവാക്യവും പാക് പതാകയുടെ ചിഹ്നങ്ങളും.

പച്ച നിറത്തിലുള്ള ബലൂണിലാണ് പാകിസ്ഥാന്‍ പതാക മാതൃകയില്‍ ചന്ദ്രക്കലയും വെള്ളനിറത്തില്‍ എഴുത്തും പ്രിന്റ് ചെയ്തിരിക്കുന്നത്.

പിറന്നാള്‍ ആഘോഷത്തിനായി ബലൂണ്‍ വാങ്ങാന്‍ ഹൈപ്പര്‍ മാര്‍ക്കറ്റിലെത്തിയ അഴിയൂര്‍ സ്വദേശിക്കാണ് പാക് സ്‌നേഹം പരസ്യമായി പ്രകടിപ്പിക്കുന്ന ബലൂണുകള്‍ ലഭ്യമായത്. ഭീകരവാദ സംഘടനകളുടെ സ്വാധീനം

കേരളത്തില്‍ ഏറെ ചര്‍ച്ച ചെയ്യുമ്ബോള്‍ സംഭവം ദുരൂഹത ഉയര്‍ത്തുന്നു. പിക്ച്ചര്‍ ബലൂണുകളിലാണ് ഇത്തരം കാര്യങ്ങള്‍ ആലേഖനം ചെയ്തിരിക്കുന്നത്. കച്ചവട സ്ഥാപനത്തില്‍ പരസ്യമായാണ് അന്യരാജ്യങ്ങള്‍ക്ക് സ്തുതി ചൊല്ലി ബലൂണുകള്‍ വില്പന നടത്തുന്നത്.

prp

Leave a Reply

*