ലവ് ഹാസ് മെനി ഫ്ളേവേഴ്സ് വീഡിയോയുമായി ഫഹദും നസ്‌റിയയും

പ്രണയത്തിന്റെ പല രസങ്ങള്‍ എന്ന് അര്‍ത്ഥം വരുന്ന ലവ് ഹാസ് മെനി ഫ്ളേവേഴ്സ് എന്ന ടാഗ് ലൈനില്‍ വ്യത്യസ്തമായ വീഡിയോ പങ്കുവച്ച്‌ ഫഹദ് ഫാസില്‍.ഫഹദിന്റെ പേജിലൂടെയാണ് വിഡിയോ പങ്കുവച്ചത്.

ഫഹദ് ഫാസിലും ഭാര്യയും നടിയുമായ നസ്‌റിയയും ആണ് ചെറുകഥപോലെ തോന്നിക്കുന്ന വീഡിയോയില്‍ ഉള്ളത്. ഇരുവരും ചേര്‍ന്ന് ചെയ്യുന്ന ചെറുകഥകളുടെ സീരിസ് ആണോ അതേ കഥയ്ക്കിടയില്‍ കാണിക്കുന്ന ഐസ് ക്രീമിന്റെ പ്രോമോഷനാണോ ഇതെന്ന് വീഡിയോ കണ്ട പ്രേക്ഷകര്‍ ചര്‍ച്ച ചെയ്യുന്നു. ഇരുവരും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു .വലിയ സ്വീകാര്യത വീഡിയോയ്ക്ക് ലഭിക്കുന്നു.

prp

Leave a Reply

*