ബൈക്കിലിടിച്ച്‌ നിര്‍ത്താതെ പോയ ലോറിയില്‍ മദ്യം; ഡ്രൈവറും ക്ലീനറും അറസ്​റ്റില്‍

വ​ട​ക​ര: ബൈ​ക്കി​ലി​ടി​ച്ച്‌ നി​ര്‍​ത്താ​തെ പോ​യ ലോ​റി നാ​ട്ടു​കാ​ര്‍ പി​ന്തു​ട​ര്‍​ന്ന് പി​ടി​കൂ​ടി​യ​പ്പോ​ള്‍ ല​ഭി​ച്ച​ത് ഏ​ഴ​ര ലി​റ്റ​ര്‍ ക​ര്‍​ണാ​ട​ക മ​ദ്യം. ലോ​റി ഡ്രൈ​വ​റെ​യും ക്ലീ​ന​റെ​യും മ​ദ്യ​ല​ഹ​രി​യി​ല്‍​ക്ക​ണ്ട നാ​ട്ടു​കാ​ര്‍ വി​വ​രം ന​ല്‍​കി​യ​തി​നെ തു​ട​ര്‍​ന്ന് വ​ട​ക​ര പൊ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ലോ​റി​യി​ല്‍ നി​ന്നും മ​ദ്യം ക​ണ്ടെ​ത്തി​യ​ത്. ലോ​റി ഡ്രൈ​വ​ര്‍ മ​ഹാ​രാ​ഷ്​​ട്ര സാം​ഗ്ലി സ്വ​ദേ​ശി​ക​ളാ​യ അ​ട്പാ​ടി പി​മ്ബാ​രി ബാ​ത്ത് വി​നാ​യ​ക് പ​വാ​ര്‍ (36),സാം​ഗ്ലി തം​ബാ​ബ് ശാ​സ്ത്ര​യി​ല്‍ അ​മി​ത്ത് ച​ന്ദ്ര​കാ​ന്ത് ഷി​ന്‍​ഡെ (20) എ​ന്നി​വ​രെ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു.
ലോ​റി ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു. ബു​ധ​നാ​ഴ്ച രാ​ത്രി ഏ​ഴ് മ​ണി​യോ​ടെ ദേ​ശീ​യ​പാ​ത​യി​ല്‍ ചോ​റോ​ട് മേ​ല്‍​പാ​ല​ത്തി​ന് സ​മീ​പം ബൈ​ക്ക് യാ​ത്ര​ക്കാ​രാ​യ ര​ണ്ടു പേ​രെ ഇ​ടി​ച്ച ശേ​ഷം നി​ര്‍​ത്താ​തെ​പോ​യ ലോ​റി നാ​ട്ടു​കാ​ര്‍ പി​ന്തു​ട​ര്‍​ന്ന് പു​ഞ്ചി​രി​മി​ല്ലി​ല്‍​വെ​ച്ച്‌ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ബൈ​ക്ക് യാ​ത്ര​ക്കാ​രാ​യ ര​ണ്ടു പേ​രും ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ​തി​നെ തു​ട​ര്‍​ന്ന് കോ​ഴി​ക്കോെ​ട്ട സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. വ​ട​ക​ര ജു​ഡീ​ഷ്യ​ല്‍ ഫ​സ്​​റ്റ്​ ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍​ഡ് ചെ​യ്തു.

prp

Leave a Reply

*