കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പെഴ്സന്‍ കൂടിയായ ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള ഉത്തരവിട്ടു.
ഫോട്ടോഗ്രാഫി സ്റ്റുഡിയോകള്‍ ബുധന്‍, വെള്ളി ദിവസങ്ങളില്‍ രാവിലെ പത്ത് മുതല്‍ 7.30 വരെ തുറക്കാം. ജല ശുദ്ധീകരണ സ്ഥാപനങ്ങള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ രാവിലെ ഒമ്ബത് മുതല്‍ വൈകുന്നേരം അഞ്ച് വരെയും മൊബൈല്‍ ഫോണ്‍, കംപ്യുട്ടര്‍ വിപണന, റിപ്പയറിംഗ് സ്ഥാപനങ്ങള്‍ ചൊവ്വ, ശനി ദിവസങ്ങളില്‍ രാവിലെ പത്ത് മുതല്‍ 7.30 വരെയും തുറക്കാന്‍ അനുവദിക്കും.
വാഹന റിപ്പയറിംഗ് വര്‍ക്ക് ഷോപ്പുകള്‍ എല്ലാ ദിവസവും രാവിലെ പത്ത് മുതല്‍ 7.30 വരെയും വാഹനങ്ങളുടെ സ്പെയര്‍ പാര്‍ട്സ് വില്‍പ്പന സ്ഥാപനങ്ങള്‍ തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ രാവിലെ പത്ത് മുതല്‍ 7.30വരെയും ശ്രവണ സഹായി ഉപകരണ വിപണന സ്ഥാപനങ്ങള്‍ ചൊവ്വ, ശനി ദിവസങ്ങളില്‍ രാവിലെ പത്ത് മുതല്‍ 7.30 വരെയും ടെലിവിഷന്‍ റിപ്പയിംഗ്, ഗൃഹോപകരണ/ഫര്‍ണിച്ചര്‍ വിപണന സ്ഥാപനങ്ങള്‍ ശനിയാഴ്ച രാവിലെ ഒമ്ബത് മുതല്‍ ഉച്ചക്ക് രണ്ട് വരെയും തുറക്കാമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

