‘ലോക്​ഡൗണ്‍ പ്രഖ്യാപിക്കണം ‘, കേന്ദ്രത്തോടും സംസ്​ഥാനങ്ങളോടും നിര്‍ദേശിച്ച്‌​ സുപ്രീം​ കോടതി

ന്യൂഡല്‍ഹി: കോവിഡ്​ രണ്ടാം തരംഗം അതിവേഗം കുതിക്കുന്ന പുതിയ സാഹചര്യത്തില്‍ രാജ്യത്ത്​ വീണ്ടും ലോക്​ഡൗണ്‍ പ്രഖ്യാപിച്ച്‌​ നടപടികള്‍ ഊര്‍ജിതമാക്കാന്‍ കേന്ദ്രത്തോടും സംസ്​ഥാനങ്ങളോടും നിര്‍ദേശിച്ച്‌​​ സുപ്രീം കോടതി. കോവിഡ് രണ്ടാം വ്യാപനം തടയാന്‍ സര്‍ക്കാറുകള്‍ സ്വീകരിച്ച നടപടി സംബന്ധിച്ച വിശദീകരണം ഉദ്യോഗസ്​ഥരില്‍നിന്ന്​ കേട്ട ശേഷമായിരുന്നു കോടതിയുടെ നിരീക്ഷണം .

ജനക്കൂട്ടത്തിന്റെ ഒത്തുചേരലും മറ്റു പരിപാടികളും വിലക്കി സര്‍ക്കാറുകള്‍ ഉത്തരവിറക്കണം. ഇതിന്‍റെ ഭാഗമായി പൊതുജന താല്‍പര്യാര്‍ഥം ലോക്​ഡൗണും പ്രഖ്യാപിക്കണം. ലോക്​ഡൗണില്‍ കുടുങ്ങാനിടയുള്ള അവശ വിഭാഗങ്ങളുടെ സംരക്ഷണത്തിന്​ നടപടികളും സ്വീകരിക്കണമെന്ന്​ കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു .

2020 മാ​ര്‍ച്ചിലാണ്​ രാജ്യത്ത്​ ആദ്യമായി കോവിഡ്​ ലോക്​ഡൗണ്‍ പ്രഖ്യാപിക്കുന്നത്​. ഇതിനെ തുടര്‍ന്ന്​ ലക്ഷക്കണക്കിന്​ ഇതര സംസ്​ഥാന തൊഴിലാളികള്‍ രാജ്യത്തിന്‍റെ പല ഭാഗങ്ങളില്‍ കുടുങ്ങിയിരുന്നു.

അതെ സമയം കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത്​ 3.92 ലക്ഷം പേരിലാണ്​ പുതുതായി കോവിഡ്​ സ്​ഥിരീകരിക്കുന്നത്​. 3,689 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു . രാജ്യത്ത് രോഗവ്യാപനം കൂടുതലുള്ള പല സംസ്ഥാനങ്ങളും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട് .

prp

Leave a Reply

*