കോവിഡ്​ വ്യാപനം, അതീവ ഗുരുതരം; രാജ്യത്ത്​ 3,68,147 പുതിയ ​രോഗബാധിതര്‍, മരണം 3417

ന്യൂഡല്‍ഹി: രാജ്യത്ത്​ കോവിഡ്​ ബാധിതരുടെ എണ്ണം കുതിക്കുന്നു. 3,68,147 പേര്‍ക്കാണ്​ 24 മണിക്കൂറിനിടെ രാജ്യത്ത്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. പ്രതിദിനം രോഗം​ ബാധിച്ച്‌​ മരിക്കുന്നവരുടെ എണ്ണം 3000 കടക്കുകയും ചെയ്​തു. 3417 ​പേര്‍ക്കാണ്​ 24 മണിക്കൂറിനിടെ കോവിഡ്​ മൂലം ജീവന്‍ നഷ്​ടമായതെന്ന്​ ആരോഗ്യമന്ത്രാലയം അറിയിച്ചു.

അഞ്ചു സംസ്​ഥാനങ്ങളിലാണ്​ രോഗബാധിതര​ുടെ എണ്ണം കൂടുതല്‍. മഹാരാഷ്​ട്രയില്‍ 56647, കര്‍ണാടകയില്‍ 37,733, കേരളത്തില്‍ 31,959, ഉത്തര്‍പ്രദേശില്‍ 30,857 ആന്ധ്രപ്രദേശില്‍ 23,920 എന്നിങ്ങനെയാണ്​ കഴിഞ്ഞദിവസം കോവിഡ്​ സ്​ഥിരീകരിച്ചവരുടെ എണ്ണം.

2,18,059 പേര്‍ക്കാണ്​ രാജ്യത്ത്​ ഇതുവരെ കോവിഡിനെ തുടര്‍ന്ന്​ ജീവന്‍ നഷ്​ടമായത്​. 16,29,3003 പേര്‍ രോഗമുക്തി നേടുകയും ചെയ്​തു. 34,13,642 പേരാണ്​ നിലവില്‍ ചികിത്സയിലുള്ളതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

കോവിഡ്​ വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ രാജ്യത്ത്​ വാക്​സിനേഷന്‍ സൗജന്യമാക്കണമെന്ന്​ പ്രതിപക്ഷ നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. നിലവില്‍ വാക്​സിന്‍ ക്ഷാമം മൂലം മിക്ക സംസ്​ഥാനങ്ങളിലും 18 വയസിന്​ മുകളിലുള്ളവര്‍ക്ക്​ വാക്​സിന്‍ വിതരണം ആരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല.

prp

Leave a Reply

*