ലോണ്‍ ആപ്പ് തട്ടിപ്പ് കേസില്‍ നാലുപേര്‍ ചെന്നൈയില്‍ അറസ്റ്റിലായി

ചെന്നൈ: തമിഴ്നാട് കേന്ദ്രീകരിച്ച്‌ നടന്ന ലോണ്‍ ആപ്പ് തട്ടിപ്പ് കേസില്‍ ഐ.ടി കമ്ബനി ഉടമകള്‍ ഉള്‍പ്പെടെ പൊലീസ് അറസ്റ്റ് ചെയ്തു. അസാക്കസ് ടെക്‌നോ സൊലൂഷന്‍സ് ഉടമകളായ എസ്. മനോജ് കുമാര്‍ ,എസ്. കെ. മുത്തുകുമാര്‍, മൊബൈല്‍ കമ്ബനി ടെറിഷറി സെയില്‍സ് മാനേജര്‍ സിജാഹുദ്ദീന്‍ , വിതരണക്കാരന്‍ ജഗദീഷ് എന്നിവരെ ചെന്നൈ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് ആണ് അറസ്റ്റ് ചെയ്തത്.

50000 രൂപ ലോണെടുത്ത ചെന്നൈ സ്വദേശിയോടു 4.5 ലക്ഷം രൂപ തിരിച്ചടക്കാന്‍ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് അറസ്റ്റുണ്ടായത്. രണ്ട് ഇന്ത്യക്കാരുടെ സഹായത്തോടെ ചൈനീസ് പൗരന്മാരാണ് തട്ടിപ്പിന് പിന്നിലെന്ന് പൊലീസ് കണ്ടെത്തി. ട്രൂ കിന്‍ഡില്‍ ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡ് എന്ന കോള്‍ സെന്ററിന്റെ ഉടമ ചൈനീസ് പൗരനാണെന്നും പൊലീസ് വ്യക്തമാക്കി. ചൈനീസ് പൗരന്‍മാരായ 3 പേരാണ് ഇതുവരെ കേസില്‍ അറസ്റ്റിലായത്. ചിലര്‍ രാജ്യം വിട്ടെന്ന് പോലീസിന് വിവരമുണ്ട്.

prp

Leave a Reply

*