ലൈസന്‍സ് ഇല്ലാതെ പാമ്ബു പിടിക്കുന്നതു വന്യജീവി സംരക്ഷണ നിയമപ്രകാരം 3 മുതല്‍ 7 വര്‍ഷം വരെ തടവും പിഴയുമുളള കുറ്റം; വാവ സുരേഷിനെതിരെ നം വകുപ്പിലെ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍, വനം വകുപ്പുകാര്‍ക്കു വാവയോടു കുശുമ്ബാ‍ണെന്ന് വാസവന്‍

കോട്ടയം: പാമ്ബുകളെ പിടിക്കാനുള്ള ലൈസന്‍സ് ഇല്ലെന്നു ചൂണ്ടിക്കാട്ടി വാവ സുരേഷിനെതിരെ വനം വകുപ്പിലെ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍.

ലൈസന്‍സ് ഇല്ലാതെ പാമ്ബു പിടിക്കുന്നതു വന്യജീവി സംരക്ഷണ നിയമപ്രകാരം 3 മുതല്‍ 7 വര്‍ഷം വരെ തടവും പിഴയുമുളള കുറ്റമാണെന്നു ചൂണ്ടിക്കാട്ടിയാണു പടനീക്കം.

ഒരു ഡിഎഫ്‌ഒയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇതിനു പിന്നിലെന്നാണു സൂചന. അതേസമയം, പാ‍മ്ബിനെ പിടിക്കാന്‍ വനം വകുപ്പ് പരിശീലിപ്പിച്ചു ലൈസന്‍സ് കൊടുത്തവരുടെ സേവനം പലപ്പോഴും ലഭ്യമല്ലെന്ന പരാതി വനം വകുപ്പ് പരിശോധിക്കുന്നുണ്ട്.

പാമ്ബു പിടിക്കുന്നതില്‍ വൈദഗ്ധ്യമുള്ള വാവ സുരേഷ് ഇതുവരെ വനം വകുപ്പിന്റെ ലൈസന്‍സ് എടുത്തിട്ടില്ല, അതിനായി അപേക്ഷി‍ച്ചിട്ടുമില്ല.

സുരേഷിന്റെ പാമ്ബു പിടിത്തം അശാസ്ത്രീയ മാര്‍ഗങ്ങളിലൂടെയാണ് എന്നാണ് ഉദ്യോഗസ്ഥരുടെ വാദം. കോട്ടയം കുറിച്ചിയില്‍ മൂര്‍ഖനെ പിടിക്കുന്നതിനിടെ കടിയേല്‍ക്കാന്‍ ഇടയായത് അതുകൊണ്ടാണെന്നും അവര്‍ കുറ്റപ്പെടുത്തുന്നു.

അതേസമയം, മൂന്നര പതിറ്റാണ്ടിലേറെയായി പാമ്ബുകളെ പിടിക്കുന്ന തനിക്ക് ഇനി അതിനായി ലൈസന്‍സ് എന്തിനാണെന്നാണു സുരേഷിന്റെ മറുവാദം. വനം വകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ തനിക്കെതിരെ രംഗത്തുണ്ടെന്നും സുരേഷ് ആരോപിക്കുന്നു.

ചില ഉദ്യോഗസ്ഥര്‍ വാവ സുരേ‍ഷിനെ അധിക്ഷേപിക്കുകയും രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തതോടെ മന്ത്രി വി.എന്‍.വാസവനും മുന്‍ മന്ത്രി കെ.ബി.ഗണേഷ് കു‍മാറും സുരേഷിനു പിന്തുണയുമായി എത്തിയിരുന്നു.

വനം വകുപ്പുകാര്‍ക്കു വാവയോടു കുശുമ്ബാ‍ണെന്നും പാമ്ബിനെ പിടിക്കാന്‍ വനം വകുപ്പിന്റെ പരിശീലനം ലഭിച്ചവരെ വിളിച്ചാല്‍ പലപ്പോഴും വരാറില്ലെന്നും വാസവന്‍ തുറന്നടിച്ചു.

വനം വകുപ്പ് ഉദ്യോഗസ്ഥരെ പാമ്ബു പിടിക്കാന്‍ പഠിപ്പിച്ചതു സുരേഷാ‍ണെന്നും ഒരു ഉദ്യോഗസ്ഥനും അധിക്ഷേപിക്കാന്‍ അര്‍ഹതയില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

prp

Leave a Reply

*