കൊവിഡ് പ്രതിദിന കണക്കുകള്‍ കുറഞ്ഞതിന് പിന്നാലെ സംസ്ഥാന സമ്മേളനം നടത്താന്‍ സിപിഎം: ഇന്ന് സെക്രട്ടറിയേറ്റ് യോഗം ചേരും

കൊവിഡ് പ്രതിദിന കണക്കുകള്‍ കുറഞ്ഞതിന് പിന്നാലെ സംസ്ഥാന സമ്മേളനം നടത്താന്‍ സിപിഎം: ഇന്ന് സെക്രട്ടറിയേറ്റ് യോഗം ചേരും

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് യോഗം ചേരും. പ്രതിദിന കൊവിഡ് കണക്കുകള്‍ കുറഞ്ഞ പശ്ചാത്തലത്തില്‍ മാര്‍ച്ചില്‍ നിശ്ചയിച്ച ദിവസങ്ങളില്‍ തന്നെ സംസ്ഥാന സമ്മേളനം നടത്താനാണ് സിപിഎമ്മിന്റെ നീക്കം.

സ്വര്‍ണക്കടത്ത് കേസില്‍ എം.ശിവശങ്കറിന് എതിരായ സ്വപ്നയുടെ പുതിയ ആരോപണങ്ങള്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുമ്ബോള്‍ രാഷ്ട്രീയ പ്രതിരോധം എങ്ങനെ വേണം എന്നതും യോഗത്തില്‍ ചര്‍ച്ച ചെയ്‌തേക്കും. സെക്രട്ടറിയേറ്റ് യോഗത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ച 100 ദിന കര്‍മ്മ പദ്ധതിയും ചര്‍ച്ചയാകും. യോഗി ആദിത്യനാഥിന്‍റെ കേരളത്തിന് എതിരായ വിമര്‍ശനങ്ങള്‍ ബിജെപിക്കെതിരെ ആയുധമാക്കാനാണ് സിപിഎമ്മിന്റെ നീക്കം.

ചികിത്സാ ഇടവേളക്കും യുഎഇ സന്ദര്‍ശനത്തിനും ശേഷം മുഖ്യമന്ത്രി പിണറായി വിജയനും ഇന്നത്തെ പാര്‍ട്ടി നേതൃയോഗത്തില്‍ പങ്കെടുക്കും. യോഗത്തില്‍ ലോകായുക്ത ഓര്‍ഡിനന്‍സ് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്കും സാധ്യതയുണ്ട്. ലോകായുക്താ ഭേദഗതിയിലെ സിപിഐയുടെ എതിര്‍പ്പ് ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്ന് നേരത്തെ കോ‌ടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു.

മന്ത്രിസഭയില്‍ ഒരു അഭിപ്രായ വ്യത്യാസവും ഉണ്ടായില്ല. ഇടത് മുന്നണിയിലെ തര്‍ക്കങ്ങള്‍ മുന്നണിയിലും ഉഭയകക്ഷി രീതിയിലും ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും കോടിയേരി പറഞ്ഞു. മന്ത്രിസഭയില്‍ എതിര്‍പ്പ് രേഖപ്പെടുത്താതെ പുറത്ത് എതിര്‍പ്പ് പറയുന്നത് ശരിയാണോ എന്ന ചോദ്യത്തിന് നോ കമന്റ്സ് എന്നായിരുന്നു കോടിയേരിയുടെ മറുപടി.

prp

Leave a Reply

*