രാത്രി എട്ട് മണിക്ക് ശേഷം ഭക്ഷണം കഴിക്കുന്നവര്‍ അറിയാന്‍

രാത്രി എട്ടിനു ശേഷം ആഹാരം കഴിക്കുന്നതാണ് പലരുടെയും ശീലം. എട്ടു മണിക്കു ശേഷം ഭക്ഷണം കഴിച്ചാൽ തടി കൂടുമെന്ന ഒരു വിശ്വാസം നിലവിലുണ്ട്. പക്ഷെ എട്ട് മണിക്ക് ശേഷം ആഹാരം കഴിക്കുന്നത് തടി കൂടാൻ കാരണമാകില്ലെന്ന് കണ്ടെത്തിയിരിക്കുകയാണ് ഒരു കൂട്ടം ഗവേഷകർ. എന്നാൽ ഈ ശീലം ആരോഗ്യത്തിന് ഹാനികരമാണ് താനും.

താമസിച്ച് അത്താഴം കഴിക്കുന്നതു മൂലം ഭക്ഷണം കഴിച്ചയുടനേ കിടക്കേണ്ടി വരുന്നു. ഇതു നെഞ്ചെരിച്ചിലിനു കാരണമാകും. വൈകി ഭക്ഷണം കഴിക്കുമ്പോള്‍ അത് ദഹിപ്പിക്കാന്‍ ശരീരം കഠിനാധ്വാനം ചെയ്യേണ്ടി വരുന്നു. ഇത് സുഖകരമായ ഉറക്കം നഷ്ട്ടപ്പെടാന്‍ കാരണമാകും. കൂടാതെ കുടവയർ വർധിക്കാനും ഈ ശീലം കാരണമാകും.

അഞ്ചുമുതല്‍ ഏഴു മണിക്കൂര്‍ വരെ ഇടവേള ഇട്ടു വേണം ഭക്ഷണം കഴിക്കാന്‍. വൈകി അത്താഴം കഴിക്കുമ്പോള്‍ കൂടുതല്‍ കഴിക്കും. ഇത് ശരീരത്തില്‍ കൊഴുപ്പടിഞ്ഞു കൂടാന്‍ കാരണമാകും. താമസിച്ചു ഭക്ഷണം കഴിക്കുന്നത് പ്രമേഹത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നും പഠനത്തിൽ പറയുന്നു.

ലേറ്റ് നൈറ്റ് ഡിന്നര്‍ തലച്ചോറിന്‍റെ പ്രവര്‍ത്തനങ്ങളെ കുഴപ്പത്തിലാക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. വൈകി അത്താഴം കഴിക്കുന്നത് പഠിക്കാനും, ഗ്രഹിക്കാനുമുള്ള കഴിവുകളെ കുറയ്ക്കുമെന്ന് മാത്രമല്ല ഓര്‍മ്മ ശക്തി കുറയ്ക്കാനും കാരണമാകുമെന്നാണ് പുതിയ പഠനങ്ങള്‍ ചൂണ്ടി കാണിക്കുന്നത്.

prp

Related posts

Leave a Reply

*