വള്‍ക്കന്‍ എസിന് പുതിയ നിറവുമായി കവാസാക്കി

ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ കാവസാക്കി വള്‍ക്കന്‍ എസ് മോഡലിന്റെ ബിഎസ്6 പതിപ്പിനെ അടുത്തിടെയാണ് വിപണിയില്‍ അവതരിപ്പിക്കുന്നത്. നവീകരിച്ച പുതിയ ബൈക്കിന്റെ എക്‌സ്‌ഷോറൂം വില 5.79 ലക്ഷം രൂപയാണ്. മെറ്റാലിക് ഫ്‌ലാറ്റ് റോ ഗ്രേസ്റ്റോണ്‍ എന്ന പുതിയ ഡ്യുവല്‍ ടോണ്‍ കളര്‍ ഓപ്ഷനിലാണ് നിലവില്‍ ഈ മോഡല്‍ എത്തുന്നത്.

എന്നാല്‍ ഈ മോഡലിന് ഇപ്പോള്‍ പുതിയൊരു കളര്‍ ഓപ്ഷന്‍കൂടി സമ്മാനിച്ചിരിക്കുകയാണ് കമ്ബനി. ബ്ലാക്ക്, ബ്ലു കോമ്ബിനേഷനാണ് വള്‍ക്കന്‍ Sന് ലഭിച്ച പുതിയ കളര്‍ ഓപ്ഷന്. ഈ കളര്‍ ഓപ്ഷന്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുമോ എന്നത് സംബന്ധിച്ച്‌ റിപ്പോര്‍ട്ടുകള്‍ വന്നിട്ടില്ല. പുതിയ കളര്‍ ഓപ്ഷന്‍ ലഭിച്ചത് എന്നതൊഴിച്ചാല്‍ മറ്റ് മാറ്റങ്ങള്‍ ഒന്നും നല്‍കിയിട്ടില്ല. വിലയിലും മാറ്റമുണ്ടാകില്ലെന്നാണ് സൂചന.

prp

Leave a Reply

*