ഐ ആം ഡീപ്ലി സോറി – ദക്ഷിണകൊറിയന്‍ ഉദ്യോഗസ്ഥനെ കൊന്നതിന് കിം ജോങ് ഉന്‍ മാപ്പ് പറഞ്ഞു

ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ ദക്ഷിണ കൊറിയയോട് മാപ്പ് പറഞ്ഞതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ദക്ഷിണകൊറിയന്‍ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ സംഭവത്തിലാണ് വളരെ അപൂര്‍വമായ തരത്തില്‍ ഉത്തരകൊറിയന്‍ നേതാവ് ദക്ഷിണ കൊറിയയോട് മാപ്പ് പറഞ്ഞിരിക്കുന്നത് എന്നാണ് ന്യൂയോര്‍ക്ക് ടൈംസ് പറയുന്നത്. കടലില്‍ വച്ച്‌ ഒരു ദക്ഷിണകൊറിയന്‍ ഗവണ്‍മെന്റ് ഉദ്യോഗസ്ഥനെ ഉത്തരകൊറിയന്‍ സൈനികര്‍ കൊലപ്പെടുത്തിയതിനാണ് കിം മാപ്പ് ചോദിച്ചത് എന്ന് ദക്ഷിണകൊറിയ പറയുന്നു.

ഞങ്ങളുടെ സമുദ്രാതിര്‍ത്തിയില്‍ വച്ച്‌ അപ്രതീക്ഷിതവും നിര്‍ഭാഗ്യകരവുമായ ഒരു കാര്യം സംഭവിച്ചതില്‍ ഞാന്‍ അങ്ങേയറ്റത്തെ ക്ഷമ ചോദിക്കുന്നു. ഈ സംഭവം ദക്ഷിണ കൊറിയന്‍ ജനതയ്ക്കും പ്രസിഡന്റ് മൂണ്‍ ജേ ഇന്നിനും വലിയ നിരാശയുണ്ടാക്കിയതില്‍ ഞാന്‍ മാപ്പ് ചോദിക്കുന്നു – കിം പറഞ്ഞു. ടെലിഫോണ്‍ സന്ദേശത്തിലാണ് കിം ജോങ് ഉന്‍ മാപ്പ് പറഞ്ഞത്.

ദക്ഷിണകൊറിയന്‍ ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥനെ തിങ്കളാഴ്ച പട്രോളിംഗ് ബോട്ടില്‍ നിന്ന് കാണാതാവുകയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയുമായിരുന്നു. ചൊവ്വാഴ്ച ഇയാളെ ഉത്തരകൊറിയന്‍ സൈനികര്‍ വെടിവച്ച്‌ കൊല്ലുകയായിരുന്നു.

prp

Leave a Reply

*