കുതിരാന്‍ തുരങ്ക നിര്‍മ്മാണം നാല് മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കും; നിര്‍മ്മാണം പുതിയ കമ്ബനി ഏറ്റെടുത്തു

പട്ടിക്കാട്: കുതിരാന്‍ തുരങ്കത്തിന്റെ നിര്‍മ്മാണം നാല് മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുമെന്ന് സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി പുതിയ കരാര്‍ കമ്ബനിയെ നിയോഗിച്ചു. ഇവരെ ഉപയോഗിച്ചു പണി പൂര്‍ത്തീകരിക്കും.

ഇതിനായുള്ള ചര്‍ച്ചകള്‍ ആരംഭിച്ചതായി ദേശീയ പാത അഥോറിറ്റി പ്രോജക്‌ട് ഡയറക്ടര്‍ സഞ്ജയ് കുമാര്‍ യാദവ് പറഞ്ഞു. കലക്ടര്‍ എസ്. ഷാനവാസിനോടൊപ്പം അദ്ദേഹം കുതിരാന്‍ സന്ദര്‍ശിച്ചു.

ദേശീയപാതാ കരാര്‍ കമ്ബനിയാണു താല്‍ക്കാലികമായി ജോലികള്‍ നിര്‍വഹിച്ചിരുന്നത്. ഇതും നിലച്ചിരിക്കുകയാണ്.
ദേശീയപാത അഥോറിറ്റി അനുവദിച്ച 6.87 കോടി രൂപ ഉപയോഗിച്ചുള്ള അറ്റകുറ്റപ്പണികള്‍ ഉടന്‍ ആരംഭിക്കുമെന്നു കലക്ടര്‍ പറഞ്ഞു. പഴയ കമ്ബനിയുമായുള്ള കരാര്‍ ഒരു വര്‍ഷം മുന്‍പ് അവസാനിപ്പിച്ചിരുന്നു.

prp

Leave a Reply

*