കു​തി​രാ​നി​ലെ ഒ​രു തു​ര​ങ്കം ഇ​ന്ന് തു​റ​ക്കു​മെ​ന്ന് നി​തി​ന്‍ ഗ​ഡ്ക​രി

ന്യൂ​ഡ​ല്‍​ഹി: പാ​ല​ക്കാ​ട് – തൃ​ശൂ​ര്‍ പാ​ത​യി​ലെ യാ​ത്ര​ക്കാ​ര്‍​ക്ക് ആ​ശ്വാ​സ​മേ​കി കു​തി​രാ​ന്‍ തു​ര​ങ്കം ഇ​ന്ന് തു​റ​ക്കും. സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ വി​വി​ധ വ​കു​പ്പു​ക​ളു​ടെ പ​രി​ശോ​ധ​ന​ക​ള്‍​ക്ക് ശേ​ഷം കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ല്‍ നി​ന്നും അ​നു​മ​തി കി​ട്ടി​യ​തോ​ടെ​യാ​ണ് കു​തി​രാ​ന്‍ തു​റ​ക്കു​ന്ന​ത്.

കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത​വ​കു​പ്പാ​ണ് കു​തി​രാ​ന്‍ ഇ​ര​ട്ട​തു​ര​ങ്ക​ങ്ങ​ളി​ല്‍ ഒ​ന്ന് ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ന്നു കൊ​ടു​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ തു​ര​ങ്ക​മാ​യ കു​തി​രാ​നി​ല്‍ ഒ​രു ലൈ​നി​ല്‍ ഇ​ന്ന് മു​ത​ല്‍ ഗ​താ​ഗ​തം അ​നു​വ​ദി​ക്കു​മെ​ന്ന് കേ​ന്ദ്ര ഉ​പ​രി​ത​ല​മ​ന്ത്രി നി​തി​ന്‍ ഗ​ഡ്ക​രി അ​റി​യി​ച്ചു. ഉ​ദ്ഘാ​ട​ന ച​ട​ങ്ങ​ട​ക്ക​മു​ള്ള ഔ​ദ്യോ​ഗി​ക പ​രി​പാ​ടി​ക​ള്‍ ഒ​ഴി​വാ​ക്കി ഗ​താ​ഗ​ത​യോ​ഗ്യ​മാ​യ ഒ​രു തു​ര​ങ്ക​ത്തി​ലൂ​ടെ വാ​ഹ​ന​ങ്ങ​ള്‍ ക​ട​ത്തി വി​ടാ​നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് കി​ട്ടി​യ നി​ര്‍​ദേ​ശം. ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ച് മു​ത​ല്‍ കു​തി​രാ​നി​ലൂ​ടെ വാ​ഹ​ന​ങ്ങ​ള്‍ ക​ട​ത്തി​വി​ടും.

prp

Leave a Reply

*