കരകവിഞ്ഞ് കൂലംകുത്തി വെള്ളപ്പാച്ചില്‍, റോഡിലെ വാഹനങ്ങള്‍ ഒഴുക്കില്‍പ്പെട്ട് നിയന്ത്രണം വിട്ട് താഴേക്ക് ( വീഡിയോ)

കശ്മീര്‍ : കനത്ത മഴയെത്തുടര്‍ന്ന് നദി കരകവിഞ്ഞൊഴുകി. കുത്തിയൊലിച്ചെത്തിയ വെള്ളപ്പാച്ചിലില്‍ റോഡിലുണ്ടായിരുന്ന വാഹനങ്ങള്‍ ഒഴുക്കില്‍പ്പെട്ട് നിയന്ത്രണം വിട്ട് മറിഞ്ഞു.

ജമ്മുകശ്മീരിലെ കിഷ്താര്‍ ജില്ലയിലെ ബോഞ്ച്വ മേഖലയിലാണ് സംഭവം. ഈ പ്രദേശത്ത് ഏതാനും ദിവസമായി കനത്ത മഴ തുടരുകയാണ്.

ഇതേത്തുടര്‍ന്ന് വെള്ളം ക്രമാതീതമായി ഉയര്‍ന്നതോടെ നദി കരകവിഞ്ഞ് റോഡിലൂടെ ഒഴുകുകയായിരുന്നു. വെള്ളപ്പാച്ചിലിന്റെ ശക്തിയില്‍ കാര്‍ ഒരു വശത്തേക്ക് പോയപ്പോള്‍ മറ്റൊരു വാഹനം നിയന്ത്രണം വിട്ട് മറിയുകയും ചെയ്യുന്നത് വീഡിയോയില്‍ ദൃശ്യമാണ്.

prp

Leave a Reply

*