തിരുവനന്തപുരം: കെ എസ് ആര്‍ ടി സി യൂണിയനുകളുമായി എം ഡി നടത്തിയ ചര്‍ച്ച പരാജയം. നാളെ നടത്താന്‍ തീരുമാനിച്ചിരുന്ന പണിമുടക്ക് മാറ്റിവയ്‌ക്കില്ലെന്ന് യൂണിയന്‍ പ്രതിനിധികള്‍ അറിയിച്ചു. കെ എസ് ആര്‍ ടി സിയില്‍ സ്വകാര്യവത്ക്കരണത്തിനെതിരെയും ശമ്ബള പരിഷ്ക്കരണം നടപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ് ഫെബ്രുവരി 23ന് പണിമുടക്ക് നടത്താന്‍ ഐ എന്‍ ടി യു സി നേതൃത്വം നല്‍കുന്ന ടി ഡി എഫ് തീരുമാനിച്ചത്.

